medical നിയന്ത്രണങ്ങൾ പാലിച്ചില്ല, നിയമങ്ങൾ ലംഘിച്ചു; യുഎഇയിൽ അധികൃതർ ലബോറട്ടറി പൂട്ടിച്ചു
അബൂദബി: വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അബൂദബിയിൽ മെഡിക്കൽ ലബോറട്ടറി അബൂദബിmedical ആരോഗ്യ വകുപ്പ് പൂട്ടിച്ചു. വകുപ്പ് നിഷ്കർഷിക്കുന്ന നിയന്ത്രണങ്ങൾ, നയങ്ങൾ, ലഘുലേഖകളിലെ നിബന്ധനകൾ എന്നിവ പാലിക്കുന്നതിലും പൊതുജനങ്ങളുടെ ആരോഗ്യസ്ഥിതി വിവരങ്ങൾ അടങ്ങിയ ഇലക്ട്രോണിക് റിപ്പോർട്ടിങ് സംവിധാനം ഒരുക്കുന്നതിലും വീഴ്ചവരുത്തിയതായി പരിശോധനയിൽ വ്യക്തമായ സാഹചര്യത്തിലാണ് നടപടി. പൊതുജനങ്ങളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിൻറെ ഭാഗമായാണ് അച്ചടക്ക നടപടിയെന്നും ആവശ്യമായ തിരുത്തൽ നടപടിയെടുക്കുകയും നിയമങ്ങൾ പാലിക്കുകയും ചെയ്തതായി ബോധ്യപ്പെട്ടാൽ സ്ഥാപനം തുറന്നുപ്രവർത്തിക്കാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അബൂദബിയിലെ ആരോഗ്യസുരക്ഷ സംവിധാനങ്ങളുടെ കാര്യക്ഷമത നിലനിർത്തുന്നതിനുള്ള നയങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ എല്ലാ ആരോഗ്യ കേന്ദ്രങ്ങളോടും വകുപ്പ് അഭ്യർഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)