Posted By user Posted On

traffic ട്രാഫിക് പിഴയിൽ ഇളവ്, ഇതാ സുവർണാവസരം ; യുഎഇ പൊലീസിന്‍റെ ഈ ഓഫർ പ്രയോജനപ്പെടുത്താം

അബുദാബി∙ ട്രാഫിക് പിഴയിൽ ഇളവുമായി അബുദാബി പൊലീസ്. നിയമലംഘനം നടത്തിയ തീയതി മുതൽ ആദ്യത്തെ traffic 60 ദിവസത്തിനുള്ളിൽ അടയ്ക്കുകയാണെങ്കിൽ ട്രാഫിക് പിഴയിൽ 35 ശതമാനം ഇളവും 60 ദിവസത്തിന് ശേഷം ഒരു വർഷത്തെ കാലാവധിക്കുള്ളില്‍ ‌അടയ്ക്കുമ്പോൾ 25 ശതമാനം ഇളവും ലഭിക്കും. കൂടാതെ, ബ്ലാക്ക് പോയിന്‍റ് ഒഴിവാക്കുമെന്നും പൊലീസ് പ്രഖ്യാപിച്ചു. എന്നാൽ, ഗുരുതരമായ ലംഘനങ്ങൾ ഈ ഉദ്യമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 12 മാസത്തേയ്ക്ക് പൂജ്യം പലിശ നിരക്കിൽ അബുദാബി പൊലീസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്കുകൾ വഴി തവണകളായി പിഴ അടയ്ക്കാമെന്നും അറിയിച്ചു.അബുദാബി ഗവൺമെന്റിന്‍റെ ഡിജിറ്റൽ ചാനലുകൾ “Tamm”, പൊലീസിന്റെ ഉപയോക്തൃ സേവനത്തിലൂടെയും സന്തോഷ പ്ലാറ്റ്‌ഫോമുകളിലൂടെയും നേരിട്ടുള്ള പണമടയ്ക്കൽ, യുഎഇയിലെ അഞ്ച് ബാങ്കുകളുമായി സഹകരിച്ച് ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയുൾപ്പെടെ ട്രാഫിക് ലംഘനങ്ങൾ അടയ്ക്കുന്നതിന് ഒട്ടേറെ വഴികളുണ്ട്. അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി), അബുദാബി ഇസ്ലാമിക് ബാങ്ക് (എഡിഐബി), ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്എബി), മഷ്ര്രിഖ് അൽ ഇസ് ലാമി, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബാങ്ക് സേവനം ലഭിക്കാൻ, ഡ്രൈവർമാർക്ക് ഈ ബാങ്കുകളിലൊന്ന് നൽകുന്ന ക്രെഡിറ്റ് കാർഡുകൾ ഉണ്ടായിരിക്കണം. ട്രാഫിക് പിഴ അടയ്‌ക്കുന്നതിന് തവണകളായി വാഹനമോടിക്കുന്നവർ ബുക്ക് ചെയ്‌ത തീയതി മുതൽ രണ്ടാഴ്ചയിൽ കൂടാത്ത കാലയളവിനുള്ളിൽ ബാങ്കുമായി നേരിട്ട് ബന്ധപ്പെടണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *