Posted By user Posted On

പ്രവാസികൾക്കിതാ സന്തോഷ വാ‍ർത്ത; കേരളത്തിലേക്ക് സർവീസ് ഇരട്ടിയാക്കി ഇത്തിഹാദ് എയർവേയ്സ്

അബുദാബി∙ ഇത്തിഹാദ് എയർവേയ്സ് കേരളത്തിലേക്കുള്ള സർവീസ് വർധിപ്പിക്കുന്നു. നവംബർ മുതൽ കൊച്ചിയിലേക്ക് 8 അധിക സർവീസ് കൂടി പ്രഖ്യാപിച്ചു. 2024 ജനുവരി 1 മുതൽ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സർവീസുകൾ പുനരാരംഭിക്കും. തിരുവനന്തപുരത്തേക്കുള്ള വിമാനം പുലർച്ചെ 2.20നും കോഴിക്കോട് സർവീസ് ഉച്ചയ്ക്ക് 1.40നുമാണ് പുറപ്പെടുക.
അബുദാബി-കൊച്ചി സെക്ടറിൽ 8 അധിക സർവീസ് കൂടി വരുന്നതോടെ നവംബർ മുതൽ ആഴ്ചയിൽ 21 സർവീസ് ആയി ഉയരും. ശൈത്യകാല ഷെഡ്യൂൾ അനുസരിച്ച് സെപ്റ്റംബർ 15 മുതൽ ചെന്നൈയിലേക്ക് 7 അധിക സർവീസ് കൂടി വരുന്നതോടെ ആഴ്ചയിൽ 21 സർവീസുണ്ടാകും. കോവിഡ് കാലത്ത് നിർത്തിവച്ച ചില സെക്ടറുകളിലേക്ക് അബുദാബിയിൽനിന്ന് ബജറ്റ് എയർലൈനായ എയർ അറേബ്യ സർവീസ് തുടങ്ങിയിരുന്നു. ഇതിനു പുറമേ ഇത്തിഹാദ് കൂടി സർവീസ് നടത്തുന്നതോടെ ഈ സെക്ടറിൽ നിരക്കു കുറയുമെന്നാണു പ്രതീക്ഷ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *