യുഎഇയില്‍ സ്കൂളുകൾ തുറന്നു; തിരക്കിലമർന്ന് റോഡുകൾ
ഷാർജ: രണ്ടു മാസത്തെ വേനലവധിക്കുശേഷം തിങ്കളാഴ്ച സ്കൂളുകൾ തുറന്നതോടെ രാവിലെ ഷാർജ റോഡുകൾ കനത്ത ഗതാഗതക്കുരുക്കിലമർന്നു. ഷാർജ-ദുബൈ എമിറേറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റോഡ്, അൽ താവൂൺ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം തിങ്കളാഴ്ച പുലർച്ച മുതൽ സ്കൂൾ ബസുകൾ നിറഞ്ഞപ്പോൾ ഗതാഗതം മന്ദഗതിയിലായി.
രാവിലെ 6.40ഓടെ സഫീർ മാളിൽനിന്ന് അൽ മുല്ല പ്ലാസയിലേക്കുള്ള ഇത്തിഹാദ് റോഡിലെ ട്രാഫിക് ഒച്ചിന്റെ വേഗത്തിലായിരുന്നു നീങ്ങിയത്. കൂടാതെ മുവൈല, അൽ നഹ്ദ, അൽ ഖിസൈസ്, അൽ ബർഷ തുടങ്ങി ഒട്ടുമിക്ക സ്കൂളുകളും സ്ഥിതി ചെയ്യുന്ന മറ്റു പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിൽ അതിരാവിലെ തന്നെ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വേനലവധിക്കുശേഷം യു.എ.ഇയിൽ സ്കൂളുകൾ തിങ്കളാഴ്ചയാണ് വീണ്ടും തുറന്നത്. ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ സ്കൂൾ ബസുകൾ നിരത്തിലിറങ്ങാത്തതിനാൽ തിരക്ക് വളരെ കുറവായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)