Posted By user Posted On

എമിറേറ്റ്സ് ഡ്രോ വഴി ഒറ്റ ടിക്കറ്റിലൂടെ മൂന്ന് തവണ വിജയിക്കാം, രണ്ട് കിലോയിലേറെ സ്വര്‍ണം സമ്മാനം നേടാം

ദുബൈ: എമിറേറ്റ്‌സ് ഡ്രോയിലൂടെ 11,372 വിജയികള്‍ ആകെ916,117 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ സ്വന്തമാക്കി. സന്തോഷം ഇരട്ടിയാക്കാന്‍ ഉപഭോക്താക്കള്‍ക്കായി മറ്റൊരു ആകര്‍ഷകമായ അവസരവും എമിറേറ്റ്‌സ് ഡ്രോ പ്രഖ്യാപിച്ചു. 2023 സെപ്തംബര്‍ മൂന്ന് യുഎഇ പ്രാദേശിക സമയം രാത്രി 8.30 വരെ വരെ എമിറേറ്റ്‌സ് ഡ്രോയിലൂടെ സ്വര്‍ണം സമ്മാനമായി നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. ഈസി6, ഫാസ്റ്റ്5, മെഗാ7 എന്നീ പ്രതിവാര നറുക്കെടുപ്പുകളിലൂടെ സമ്മാനം നേടാനുള്ള അവസരത്തിന് പുറമെ 100 ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡ് റാഫിളിലൂടെ രണ്ട് കിലോയിലേറെ സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി ലഭിക്കും.

ഗോള്‍ഡ് റാഫിളില്‍ പങ്കെടുക്കേണ്ട വിധം

2023 സെപ്തംബര്‍ മൂന്നിനുള്ളില്‍ ഈസി6, ഫാസ്റ്റ്5, മെഗാ7 എന്നീ ഗെയിമുകളില്‍ പങ്കെടുക്കാനുള്ള ടിക്കറ്റ് വാങ്ങുക മാത്രമാണ് സ്വര്‍ണം സമ്മാനമായി ലഭിക്കാന്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ടത്. ഈ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഓട്ടോമാറ്റിക് ആയി ഗോള്‍ഡ് റാഫിളിലേക്കും എന്‍ട്രി ലഭിക്കുന്നു. എത്രയും വേഗം നിങ്ങളുടെ സുവര്‍ണാവസരം പ്രയോജനപ്പെടുത്തൂ.

ഗോള്‍ഡ് റാഫിളിന്റെ വിശദാംശങ്ങള്‍

ഉപഭോക്താക്കള്‍ക്ക് ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ സ്വര്‍ണം സമ്മാനമായി ലഭിക്കാനുള്ള അവസരമാണ് ഗോള്‍ഡ് റാഫിള്‍ നല്‍കുന്നത്. റാന്‍ഡം നമ്പര്‍ ജനററേറ്റര്‍ വഴിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. പൂര്‍ണമായും സുതാര്യത ഉറപ്പാക്കിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. 

സമ്മാനങ്ങളും നറുക്കെടുപ്പ് തീയതികളും

മൂന്ന് നറുക്കെടുപ്പ് കാറ്റഗറികളിലായി 100 ഉപഭോക്താക്കള്‍ക്കാണ് ഗോള്‍ഡ് റാഫിള്‍ വഴി സമ്മാനം ലഭിക്കുക.  

ഈസി6 സെപ്തംബര്‍ 1, ഈസി6 ലൈവ് നറുക്കെടുപ്പ്, 30 വിജയികള്‍ക്ക് 15 ഗ്രാം വീതം സ്വര്‍ണം സമ്മാനമായി ലഭിക്കുന്നു.

ഫാസ്റ്റ്5 സെപ്തംബര്‍2, ഫാസ്റ്റ്5 ലൈവ് ഡ്രോയിലൂടെ 60 വിജയികള്‍ക്ക് 20 ഗ്രാം വീതം സ്വര്‍ണം ലഭിക്കുന്നു.

മെഗാ7 സെപ്തംബര്‍ 3, മെഗാ7 ലൈവ് നറുക്കെടുപ്പിലൂടെ 10 ഉപഭോക്താക്കള്‍ക്ക് 50 ഗ്രാം വീതം സ്വര്‍ണം സമ്മാനമായി നല്‍കുന്നു.

ഒറ്റ ടിക്കറ്റിലൂടെ മൂന്ന് തവണ വിജയിക്കാനുള്ള അവസരമാണ് എമിറേറ്റ്‌സ് ഡ്രോ നല്‍കുന്നത്. എല്ലാ ഈസി6, ഫാസ്റ്റ്5, മെഗാ7 നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ പ്രധാന റാഫിള്‍ ഡ്രോയ്ക്ക് പുറമെ ഗോള്‍ഡ് റാഫിളിലും പങ്കെടുക്കാന്‍ അവസരം നല്‍കുന്നു.

എമിറേറ്റ്‌സ് ഡ്രോയിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ വിജയികള്‍ക്ക് നല്‍കുന്നതിനോടൊപ്പം യുഎഇ ഗവണ്‍മെന്റിന്റെ സസ്റ്റൈനബിലിറ്റി മിഷനെയും പിന്തുണയ്ക്കുന്നു. കോറല്‍ റീഫ് റെസ്റ്റോറേഷന്‍ പദ്ധതി വഴി യുഎഇയുടെ സമുദ്ര ജൈവവൈവിധ്യം പരിപോഷിപ്പിക്കാനും സ്ഥാപനത്തിന്റെ പരിശ്രമങ്ങള്‍ക്കായി. അടുത്തിടെ 12,000 പവഴിപ്പുറ്റുകള്‍ സ്ഥാപിക്കാനുമായി. ഇതോടെ ഖോര്‍ഫക്കാനിലും ദിബ്ബയിലുമായി 7,600 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പവിഴപ്പുറ്റുകള്‍ വ്യാപിപ്പിക്കാന്‍ സാധിച്ചു. എമിറേറ്റ്‌സ് ഡ്രോയുടെ യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ഔദ്യോഗിക വെബ്‌സൈറ്റുകള്‍ എന്നിവ വഴി ലൈവ് നറുക്കെടുപ്പുകള്‍ കാണാം. നിങ്ങളുടെ നമ്പരുകള്‍ ഉടന്‍ തന്നെ ബുക്ക് ചെയ്യൂ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം – 800 7777 7777. അല്ലെങ്കിൽ സന്ദർശിക്കാം www.emiratesdraw.com. എമിറേറ്റ്സ് ഡ്രോ സോഷ്യൽ മീഡിയയിൽ പിന്തുടരാം – @emiratesdraw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *