Posted By user Posted On

big ticket log inഅടിച്ചുമോനെ: ബി​ഗ് ടിക്കറ്റിലൂടെ രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് ഒരു ലക്ഷം ദിർഹം സമ്മാനം

ബി​ഗ് ടിക്കറ്റിലൂടെ ഓരോ ആഴ്ച്ചയും ഇ-ഡ്രോ വഴി നാലു പേർക്ക് 100,000 ദിർഹം വീതം നേടാം. ഇത്തവണത്തെ big ticket log in നറുക്കെടുപ്പിൽ ഇന്ത്യ, ബം​ഗ്ലാദേശ്, നെതർലൻഡ്സ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.രജീബ് റഹ്മാൻകുവൈത്തിൽ സെയിൽസ്മാൻ ആണ് 32 വയസ്സുകാരനായ രജീബ്. ഒൻപത് സുഹൃത്തുക്കൾക്കൊപ്പം രണ്ടു വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട് രജീബ്. “എനിക്ക് ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല. വളരെയധികം സന്തോഷം തോന്നുന്നു. ഞാൻ സുഹൃത്തുക്കളെ വിളിച്ചു, അവരും ഹാപ്പിയാണ്. സമ്മാനം എങ്ങനെ ചെലവഴിക്കണമെന്നതിൽ ഇപ്പോൾ എനിക്ക് പ്ലാനുകളില്ല. പക്ഷേ, ബി​ഗ് ടിക്കറ്റിന് സന്തോഷത്തോടെ നന്ദി പറയുന്നു.” – ഒരു ലക്ഷം ദിർഹം നേടിയ വിജയി പറയുന്നു.മുംബൈയിൽ നിന്നും ദുബായിൽ എത്തിയ 52 വയസ്സുകാരനായ നിഖിൽചന്ദ്ര സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നയാളാണ്. ഏഴ് സുഹൃത്തുക്കൾക്കൊപ്പം രണ്ടു വർഷമായി അദ്ദേഹം ​ഗെയിം ആസ്വദിക്കുന്നു. “വലിയ സന്തോഷം. ഞാൻ ഞെട്ടലിലാണ്. വിജയ പ്രതീക്ഷ ഒട്ടും ഉണ്ടായിരുന്നില്ല.” അദ്ദേഹം പറഞ്ഞു. വിജയം ആഘോഷിക്കാൻ തന്നെയാണ് നിഖിൽചന്ദ്ര ആലോചിക്കുന്നത്. ഒപ്പം ജീവകാരുണ്യത്തിനും ഒരു തുക മാറ്റിവെക്കും. “ഇതുവരെ ബി​ഗ് ടിക്കറ്റിൽ വിജയിച്ചിട്ടില്ലാത്തവരോട് എനിക്ക് പറയാനുള്ളത്, പ്രതീക്ഷ കൈവിടരുത് എന്നാണ്. സ്ഥിരമായി കളിക്കുക, പ്രതീക്ഷ പുലർത്തുക, ഒരു ദിവസം വിജയം വരും.”ബം​​ഗ്ലാദേശിൽ നിന്നുള്ള പ്രവാസിയായ സാ​ഗിർ ഫുജൈറയിൽ ഒരു ഫാർമസിയിൽ ക്യാഷ്യർ ആയിട്ടാണ് ജോലി ചെയ്യുന്നത്. എട്ട് മാസമായി 15 സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ​ഗ്രൂപ്പിലെ ഓരോ അം​ഗങ്ങളുടെയും പേരിൽ മാറ്റിമാറ്റി ടിക്കറ്റ് വാങ്ങുന്ന ഈ സംഘം, ഫുജൈറയിൽ നിന്നും അബുദാബിയിലേക്ക് യാത്ര ചെയ്താണ് ടിക്കറ്റ് എടുക്കുക. ആദ്യമായാണ് സാ​ഗിറിന്റെ പേരിൽ സംഘം ബി​ഗ് ടിക്കറ്റ് എടുത്തത്. “ഞാൻ ഹാപ്പിയാണ്. ഞാൻ കാരണം എന്റെ സുഹൃത്തുക്കൾക്ക് ഭാ​ഗ്യം വന്നല്ലോ. വിജയത്തിന് ഞങ്ങളെല്ലാം എക്സൈറ്റഡ് ആണ്. സെപ്റ്റംബർ മൂന്നിന് 20 മില്യൺ ദിർഹം വിജയിച്ചു എന്ന ഫോൺ കോളിനായാണ് ഇനി കാത്തിരിപ്പ്.” സാ​ഗിർ ആത്മവിശ്വാസത്തോടെ പറയുന്നു.അബു ദാബിയിൽ ഒരു എൻജിനീയറായിട്ട് ജോലി ചെയ്യുന്ന പീറ്റർ, നെതർലൻസ് പൗരനാണ്. ഇതിന് മുൻപ് ഒരു തവണ മാത്രമേ 37 വയസ്സുകാരനായ പീറ്റർ ബി​ഗ് ടിക്കറ്റ് എടുത്തിട്ടുള്ളൂ. “വിജയത്തിൽ സന്തോഷമുണ്ട്. എല്ലാവരോടും എനിക്ക് പറയാനുള്ളത് ബി​ഗ് ടിക്കറ്റ് സത്യമാണ്, വലിയൊരു അവസരവുമാണ്.” ഓ​ഗസ്റ്റിൽ ബി​ഗ് ടിക്കറ്റ് എടുത്തവർക്ക് ആഴ്ച്ച നറുക്കെടുപ്പിൽ നേരിട്ടു പങ്കെടുക്കാം. ആഴ്ച്ചതോറും ഒരു ലക്ഷം ദിർഹം നേടാം. പ്രൊമോഷൻ തീയതികളിൽ ടിക്കറ്റ് എടുക്കുന്നവർക്ക് സെപ്റ്റംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാനുള്ള അവസരവും ലഭിക്കും. ഓ​ഗസ്റ്റ് 31 വരെ ബി​ഗ് ടിക്കറ്റ് വാങ്ങാം. ഓൺലൈനായി ടിക്കറ്റ് വാങ്ങാൻ www.bigticket.ae സന്ദർശിക്കാം. അല്ലെങ്കിൽ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് വാങ്ങാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *