Posted By user Posted On

യുഎഇയില്‍ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഹൃദയാഘാതം മൂലം വിദ്യാർഥിനി മരിച്ചു എന്ന പ്രചാരണം തെറ്റെന്ന് അധികൃതർ

അബുദാബി ∙ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് വീണ്ടും പഴയ ക്ലാസിൽ ഇരിക്കേണ്ടി വരുമെന്ന വിഷമത്തിൽ ഹൃദയാഘാതമുണ്ടായി വിദ്യാർഥിനി മരിച്ചു എന്ന പ്രചാരണം തെറ്റാണെന്ന് അധികൃതർ. എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെന്റ് (ഇഎസ്‌ഇ) ആണ് വിദ്യാർഥിനിയുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിരസിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കിയത്.  

‘ ഇത്തരത്തിൽ ഒരു വിദ്യാർഥിനി മരിച്ചതായി സമൂഹമാധ്യമ പോസ്റ്റുകൾ പ്രചരിച്ചിട്ടുണ്ട്. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിദ്യാർഥിനിയുടെ പേര് ഇഎസ്ഇയുടെ അഫിലിയേറ്റഡ് സ്കൂളുകളുടെ രേഖകളിൽ കണ്ടെത്താൻ കഴിഞ്ഞില്ല. തെറ്റായ വിവരം സോഷ്യൽ മീഡിയ ഉപയോക്താക്കൾ കെട്ടിച്ചമച്ചതാണ്. ഇക്കാര്യത്തിൽ വസ്തുതാപരമായ അടിസ്ഥാനമില്ല’ – അധികൃതർ പറയുന്നു.

രാജ്യത്തെ സൈബർ ക്രൈം നിയമപ്രകാരം വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുന്നതിന് മുമ്പ് ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ പരിശോധിക്കാൻ ഇഎസ്ഇ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *