ഇതാണ് ശരിക്കും ഭാഗ്യം; മഹ്സൂസ് വഴി സമ്മാനം നേടിയത് 12 തവണ, പ്രവാസിയുടെ വിജയ രഹസം
മഹ്സൂസിന്റെ 143-ാമത് നറുക്കെടുപ്പിലെ വിജയികളെ ഓഗസ്റ്റ് 27-ന് പ്രഖ്യാപിച്ചു. യു.കെ പൗരനായ പ്രാദേശിക ഫുട്ബോളർ ക്രിസ്റ്റോഫർ ഒരു മില്യൺ ദിർഹം നേടി. കഴിഞ്ഞ എട്ടു വർഷമായി ദുബായിൽ സ്ഥിരതാമസമാണ് 36 വയസ്സുകാരനായ ക്രിസ്റ്റോഫർ. മഹ്സൂസിനൊപ്പം ആദ്യമായല്ല ക്രിസ്റ്റോഫർ വിജയിയാകുന്നത്. ഇതിന് മുൻപ് 12 തവണ മഹ്സൂസ് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നിട്ടുണ്ട്.ഓയിൽ ആൻഡ് ഗ്യാസ് സപ്ലൈ ചെയിൻ മേഖലയിൽ ജോലിനോക്കുന്ന ക്രിസ്റ്റോഫർ രണ്ടു കുട്ടികളുടെ പിതാവ് കൂടെയാണ്. “എല്ലാ ആഴ്ച്ചയും ഞാൻ മഹ്സൂസിൽ പങ്കെടുക്കും, കാരണം പങ്കെടുത്തില്ലെങ്കിൽ വിജയിക്കാനുമാകില്ല.” ക്രിസ്റ്റോഫർ വിശദീകരിക്കുന്നു.മറ്റൊരു മഹ്സൂസ് ആരാധകനായ സെങ് ബൂൺ ആണ് മറ്റൊരു വിജയി. 2021-ൽ രണ്ടാം സമ്മാനം നേടിയ സെങ് ബൂൺ ഇത്തവണ 19 പേർക്കൊപ്പം AED 200,000 പങ്കിട്ടു. സിംഗപ്പൂരിൽ നിന്നുള്ള പ്രവാസിയാണ് സെങ് ബൂൺ. “2021ൽ ഒരു മില്യണയർ സമ്മാനം നേടിയ ശേഷം വീണ്ടും മഹ്സൂസ് വിജയിക്കുന്നത് വിശ്വസിക്കാനാകുന്നില്ല. ഒരുപാട് രീതികളിൽ മഹ്സൂസ് എന്റെ ജീവിതം മാറ്റി. അതുകൊണ്ടാണ് വീണ്ടും വീണ്ടും ഞാൻ മത്സരിക്കുന്നത്. ഇത്തവണയും വിജയിച്ചതിൽ വലിയ സന്തോഷമുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.പാകിസ്ഥാനിൽ നിന്നുള്ള 39 വയസ്സുകാരനായ പ്രവാസി മുഹമ്മദും ഒരു വിജയിയായി. നാലാമത് ഗോൾഡൻ സമ്മർ ഡ്രോയിൽ 50,000 ദിർഹം മൂല്യമുള്ള 22 ക്യാരറ്റ് സ്വർണ്ണ നാണയങ്ങൾ മുഹമ്മദ് നേടി.35 ദിർഹം മാത്രം മുടക്കി മഹ്സൂസ് വാട്ടർ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ആഴ്ച്ച നറുക്കെടുപ്പുകൾ ശനിയാഴ്ച്ചകളിലാണ്. കൂടാതെ ഗ്രാൻഡ് ഡ്രോയും ഉണ്ട്. ടോപ് പ്രൈസ് 20 മില്യൺ ദിർഹം. വീക്കിലി ഡ്രോയിൽ ഗ്യാരണ്ടീഡ് മില്യണയർ ആകുന്നയാൾക്ക് ഒരു മില്യൺ ദിർഹം നേടാം.അഞ്ചാമത് ഗോൾഡൻ ഡ്രോയിലും ഇപ്പോൾ പങ്കെടുക്കാം. സെപ്റ്റംബർ രണ്ടിനാണ് നറുക്കെടുപ്പ്. 50,000 ദിർഹം മൂല്യമുള്ള സ്വർണ്ണനാണയങ്ങളാണ് സമ്മാനം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)