യുഎഇ; സ്കൂൾ ബസുകളെ മറികടന്നാൽ പിഴയും, ബ്ലാക്ക് പോയിന്റും
സ്കൂള്‍ ബസുകളെ അനധികൃതമായി മറികടന്നാല്‍ പിഴയും ബ്ലാക്ക് പോയന്റുകളും ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്. കുട്ടികളെ ഇറക്കാനും കയറ്റാനും സ്റ്റോപ്പ് സിഗ്നല്‍ കാണിച്ച് നിര്‍ത്തുന്ന സ്കൂള്‍ ബസുകളെ മറികടക്കുന്ന വാഹനങ്ങള്‍ക്കെതിരെ ആയിരം ദിര്‍ഹം പിഴയും പത്ത് ബ്ലാക്ക് പോയന്റുകളും ചുമത്തും. സ്കൂള്‍ കുട്ടികള്‍ ബസില്‍നിന്ന് ഇറങ്ങുകയോ കയറുകയോ ചെയ്യുന്ന സമയത്താണ് ബസിന്റെ വശങ്ങളില് സ്റ്റോപ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നത്. ഇത് വകവെക്കാതെ മറികടക്കുന്നവരെയാണ് പൊലീസ് പിടികൂടി ശിക്ഷ നല്‍കുന്നത്. സ്കൂള്‍ ബസില്‍നിന്നിറങ്ങുന്ന കുട്ടികളുടെ സുരക്ഷക്ക് വലിയ കരുതലാണ് പൊലീസ് ഒരുക്കുന്നത്. ഇത്തരം അശ്രദ്ധകളുടെ ഭാഗമായി മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള അപകടങ്ങളെ മുന്‍നിര്‍ത്തിയാണ് നടപടികള്‍ സ്വീകരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)