Posted By user Posted On

യുഎഇയിൽ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

അജ്മാനിൽ കായംകുളം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം ശാസ്താവിന്‍റെ തെക്കേടത്ത് ഹിജാസ് (38) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വ്യാഴാഴ്ച്ച വൈകീട്ട് അജ്‌മാൻ ജറഫിലെ താമസ കെട്ടിടത്തിന് താഴെ സുഹൃത്തുമായി സംസാരിച്ച് കൊണ്ടിരിക്കെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അജ്‌മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിതാവ്: മുഹമ്മദ് സാലി. മാതാവ്: നബീസ കുഞ്ഞു നസീമ. ഭാര്യ: സുമയ്യ. മക്കൾ: മറിയം, അരശ്.
നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *