Posted By user Posted On

transport വിനോദസഞ്ചാര സാധ്യതകൾ തുറക്കുന്നു; മുസന്ദത്തേക്ക് ഈ എമിറേറ്റിൽ നിന്നും ബസ് സർവീസ്​ ആരംഭിക്കുന്നു

റാസൽഖൈമ: ഒമാനിലെ മുസന്ദത്തെ റാസൽഖൈമയുമായി ബന്ധിപ്പിക്കുന്ന ബസ്​ സർവീസ്​ ആരംഭിക്കുന്നു.transport ഇത്​ സംബന്ധിച്ച്​ റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റിയും മുസന്ദം മുനിസിപ്പാലിറ്റിയും സഹകരണ കരാറിൽ ഒപ്പുവെച്ചു. റാസൽഖൈമയെ മുസന്ദവുമായി ബന്ധിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര പൊതുഗതാഗത ബസ് സർവീസാണിത്​. ധാരാളം വിനോദ സഞ്ചാരികൾ യാത്ര ചെയ്യുന്ന സുപ്രധാന റൂട്ടാണിത്​. യു.എ.ഇയിൽ നിന്ന്​ അവധിദിനങ്ങളിലും മറ്റും നിരവധി പേരാണ്​ മുസന്ദത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്​ യാത്ര ചെയ്യാറുള്ളത്​. മുസന്ദം ഗവർണറേറ്റ്​ ആസ്ഥാനത്ത്​ നടന്ന ചടങ്ങിലാണ്​​ സർവീസ്​ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെക്കൽ ചടങ്ങ്​ നടന്നത്. മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സെയ്ദ് ബിൻ ഇബ്രാഹിം അൽ ബുസൈദിയുടെ സാന്നിധ്യത്തിൽ റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റിയെ പ്രതിനിധീകരിച്ച് ഡയറക്ടർ ജനറൽ എൻജി. ഇസ്മായീൽ ഹസൻ അൽ ബലൂഷി കരാറിൽ ഒപ്പുവച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

https://www.pravasiinfo.com/2023/06/09/application-spoken-arabic-malayalam-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *