uae അവധി കഴിഞ്ഞ് യുഎഇയിലെ വീട്ടിൽ തിരിച്ചെത്തിയ പ്രവാസി വൈദ്യുതി, വാട്ടർ ബില്ല് കണ്ട് ഞെട്ടി; അടച്ചിട്ട വീട്ടിലെ ബില്ല് ലക്ഷങ്ങൾ
ദുബൈ: അവധി കഴിഞ്ഞ് വീട്ടിലെത്തിയ പ്രവാസി വൈദ്യുതി, വാട്ടർ ബില്ല് കണ്ട് ഞെട്ടി. ദുബൈയിൽ താമസിക്കുന്ന uae ബ്രിട്ടീഷ് പ്രവാസിയായ ഡേവിഡ് റിച്ചാർഡ് സ്‌പോർസ് ആണ് ലക്ഷങ്ങളുടെ ബില്ല് കണ്ട് അമ്പരന്നത്. 20,179 ദിർഹം (നാലര ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) ആണ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ)യിൽ നിന്ന് ലഭിച്ച ബില്ല്. വൈദ്യുതിക്ക് 1,383.17 ദിർഹം, ദുബൈ മുൻസിപ്പാലിറ്റി ഫീസായി 1,804.42 ദിർഹം, ഓഗസ്റ്റ് മാസത്തെ വെള്ളത്തിന് 16,992.38 ദിർഹം എന്നിങ്ങനെയായിരുന്നു ബില്ല്. അസാധാരണമായ ബില്ലിന്റെ കാരണം പരിശോധിച്ചപ്പോഴാണ് സ്‌പോർസ് ശരിക്കും അമ്പരന്നു പോയത്. യുകെയിലേക്ക് വേനലവധിക്ക് പോകുമ്പോൾ പൂന്തോട്ടത്തിൽ വെള്ളം ലീക്കായതാണ് കാരണം. താൻ യുകെയിൽ നിന്ന് മടങ്ങിയതെത്തിയ ഓഗസ്റ്റ് 11നാണ് ജല ചോർച്ച കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ടാങ്കിലെ ഫ്‌ലോട്ട് വാൽവിന്റെ തകരാറാണ് ഇതിന് കാരണമായത്.വാട്ടർ ടാങ്ക് കവിഞ്ഞൊഴുകുകയും 30 ദിവസത്തേക്ക് തുടർച്ചയായി ചോർച്ചയുണ്ടാക്കുകയും ചെയ്തു. ദീവയുടെ ബില്ല് അനുസരിച്ച് 319,200 ഗാലൻ വെള്ളമാണ് ഉപയോഗിച്ചത്. അസാധാരണമായ ഉപഭോഗം സംബന്ധിച്ച് തനിക്ക് സന്ദേശം ലഭിച്ചിട്ടില്ലെന്ന് സ്‌പോർസ് വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)