യുഎഇയിൽ സൂചന ബോർഡുകൾ മാറ്റിസ്ഥാപിക്കുന്നു
യുഎഇയിൽ അൽഐനിലെ ജീർണിച്ചതും ആവർത്തിച്ചുള്ളതുമായ സൂചന ബോർഡുകൾ മാറ്റിസ്ഥാപിച്ചു തുടങ്ങി. വാഹനമോടിക്കുന്നവർക്ക് അനായാസമായും വ്യക്തതയോടെയും റോഡ് ഉപയോഗിക്കാൻ സാധിക്കുംവിധത്തിലാണ് പുതിയ ബോർഡുകൾ സ്ഥാപിക്കുന്നത്. പച്ചനിറത്തിലുള്ള ബോർഡുകളിൽ വലിയ അക്ഷരങ്ങളിൽ വെള്ളനിറത്തിലാണ് സ്ഥലങ്ങളുടെ പേരുകൾ എഴുതിയിരിക്കുന്നത്. ഇത് പകലും രാത്രിയിലും ദൂരെനിന്ന് ബോർഡുകൾ വ്യക്തമായി കാണുന്നതിന് യാത്രക്കാർക്ക് സഹായകമാകും.മറ്റു എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ദുബൈ, അബൂദബി റോഡുകളിലേക്ക് എത്തിച്ചേരാൻ സഹായകമാകും വിധം മിക്ക ബോർഡുകളിലും ഈ സ്ഥലങ്ങൾ സൂചിപ്പിക്കുന്നുണ്ട്. നടപ്പാതകളെ ഒഴിവാക്കിയാണ് പുതിയ ബോർഡുകൾ സ്ഥാപിക്കുന്നത്. റോഡ് ഗതാഗതത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി പഴയ ബോർഡുകൾക്ക് പകരം 20,000 ബോർഡുകളാണ് പുതുതായി സ്ഥാപിക്കുന്നത്. 45 ശതമാനം അടയാള ബോർഡുകളും മാറ്റിസ്ഥാപിക്കുമെന്ന് അൽഐൻ നഗരസഭ നേരത്തെ അറിയിച്ചിരുന്നു. അൽഐനിലെ ചെറുതും വലുതുമായ മുഴുവൻ റോഡുകൾക്കും നേരത്തെ തന്നെ പേരുകൾ നൽകി ബോർഡുകൾ സ്ഥാപിച്ചിരുന്നു. നഗരത്തിലെ പ്രധാന റൗണ്ട് എബൗട്ടുകൾ മാറ്റി സിഗ്നലുകൾ ആക്കുകയും റോഡുകളും നടപ്പാതകളും ആധുനികരീതിയിൽ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)