Posted By user Posted On

യുഎഇ; സുമനസ്സുകളുടെ സഹായത്തോടെ ജോലിയില്ലാതെ രാജ്യത്ത് അകപ്പെട്ടുപോയ 40 പ്രവാസി വനിതകൾ തിരികെ നാട്ടിലേക്ക്

ജോലിയില്ലാതെ രാജ്യത്ത് കുടുങ്ങിയ 40 പ്രവാസി വനിതകള്‍ സുമനസുകളുടെ സഹായത്തോടെ നാട്ടിലേക്ക്. ജോലിയില്ലാതെ യുഎഇയില്‍ കുടുങ്ങിയ 40 ലധികം ശ്രീലങ്കന്‍ സ്ത്രീകളെ നാട്ടിലെത്തിക്കാനുള്ള നീക്കത്തിലാണ് ദുബായിലെ ശ്രീലങ്കന്‍ കോണ്‍സുലേറ്റ് ജനറലും ശ്രീലങ്കന്‍ എയര്‍ലൈന്‍സും. ഇവര്‍ വനിതകള്‍ക്ക് വിമാന ടിക്കറ്റുകളും യാത്രാ രേഖകളും അടക്കമുള്ള സൗകര്യമൊരുക്കി അവരെ രക്ഷിക്കാന്‍ രംഗത്തെത്തി. വിവിധ കാരണങ്ങളാല്‍ ഈ സ്ത്രീകള്‍ യുഎഇയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരില്‍ ചിലര്‍ വിസിറ്റ് വിസയില്‍ യു.എ.ഇ.യില്‍ വന്ന് ജോലി തേടിയെത്തിയെങ്കിലും ലഭിച്ചില്ല, അതിനിടയില്‍ വിസയുടെ കാലാവധി അവസാനിച്ചു. മറ്റ് ചിലര്‍ക്ക്, അവരുടെ തൊഴില്‍ വിസയുടെ കാലാവധി കഴിഞ്ഞെങ്കിലും തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാന്‍ കഴിഞ്ഞില്ല.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ കൂട്ടമായി ദുബായില്‍ നിന്ന് കൊളംബോയിലേക്ക് കൊണ്ടുപോകുന്നു. ആദ്യ സംഘം കഴിഞ്ഞ മാസം ശ്രീലങ്കയിലേക്ക് തിരിച്ചു.’ഞങ്ങള്‍ക്ക് ഒരു വഴിയും കാണാനായില്ല, നിരാശ തോന്നി, എന്നാല്‍ പിന്നീട് ശ്രീലങ്കന്‍ എയര്‍ലൈന്‍സും ദുബായിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസും ഞങ്ങളെ സഹായിക്കാം എന്നു പറഞ്ഞു. ഞാന്‍ അവരോട് എന്നേക്കും നന്ദിയുള്ളവളായിരിക്കും. ശ്രീലങ്കയിലേക്ക് പോകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,’ വനിതകളില്‍ ഒരാള്‍ പറഞ്ഞു. ദുബായിലെ ശ്രീലങ്കന്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറല്‍ അലക്‌സി ഗുണശേഖര ദുരിതം അനുഭവിക്കുന്ന 42 സ്ത്രീകള്‍ ഒരുമിച്ച് താമസിക്കുന്ന വീട് സന്ദര്‍ശിച്ചു.’മാതൃരാജ്യത്തേക്ക് മടങ്ങുന്നതിന് അവര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണേണ്ടത് ഞങ്ങളുടെ കടമയാണ്. വിമാനക്കൂലി വലിയ വെല്ലുവിളിയായിരുന്നു, തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ വേഗത്തിലാക്കിയതിന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഞങ്ങളുടെ ദേശീയ വിമാനക്കമ്പനി കാണിക്കുന്ന സാമൂഹിക ഉത്തരവാദിത്തമാണിത്”ഗുണശേഖര പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നതിനുള്ള പ്രതിബദ്ധതയില്‍ ടീം ഉറച്ചുനില്‍ക്കുന്നുവെന്ന് എയര്‍ലൈനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.’ഞങ്ങളുടെ സഹ ശ്രീലങ്കക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിക്കുന്നതിന് സുരക്ഷിതവും താങ്ങാനാവുന്നതുമായ ഒരു പാത നല്‍കുന്നതിന് ദുബായിലെ ശ്രീലങ്കന്‍ കോണ്‍സുലേറ്റ് ജനറലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്,’ ശ്രീലങ്കന്‍ എയര്‍ലൈന്‍സിലെ യുഎഇയിലെ ഏരിയ മാനേജര്‍ ഷിരാന്‍ ക്രെറ്റ്‌സര്‍ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *