Posted By user Posted On

നാട്ടിലേക്ക് പണം അയയ്ക്കണമെങ്കിൽ ഇപ്പോൾ അയയ്ക്കണം; രൂപയുടെ തകർച്ച നേട്ടമാക്കി പ്രവാസികൾ ഇന്ത്യക്കാ‍ർ

അബുദാബി ∙ രൂപയുടെ മൂല്യത്തകർച്ച നേട്ടമാക്കി പ്രവാസി ഇന്ത്യക്കാർ. ഒരു ദിർഹത്തിന് 22 രൂപ 52 പൈസയാണ് ഇന്നലെ വിവിധ ധനവിനിമയ സ്ഥാപനങ്ങളിൽ ലഭിച്ച മികച്ച നിരക്ക്. വിനിമയ നിരക്കിലൂടെ ലഭിച്ച അധിക തുക ഉപയോഗിച്ച് നാട്ടിലെ വിലവർധന നേരിടാനാകുമെന്ന താൽക്കാലിക ആശ്വാസത്തിലാണ് പ്രവാസികൾ. മികച്ച നിരക്കും ഗൾഫിൽ ശമ്പളം കിട്ടിയ സമയവും ഒന്നിച്ച് എത്തിയതിനാൽ നാട്ടിലേക്കു പണം അയക്കുന്നവരുടെ തിരക്കു വർധിച്ചു. ഏതാനും ദിവസമായി പണമിടപാടിൽ 20% വർധനയുണ്ടെന്ന് വിവിധ എക്സ്ചേഞ്ച് അധികൃതർ വ്യക്തമാക്കുന്നു. രാജ്യാന്തര വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഗൾഫ് കറൻസികളുടെ വിനിമയത്തിലും പ്രതിഫലിച്ചത്.എന്നാൽ ഈ മാസം 19–20 തിയതികളോടെ യുഎസ് പലിശ നിരക്ക് വീണ്ടും ഉയ‍ർത്തിയേക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനാൽ മികച്ച നിരക്കിനായി കാത്തിരിക്കുന്ന പ്രവാസികളുമുണ്ട്. നിക്ഷേപം ആഗ്രഹിക്കുന്നവരും വായ്പ കുടിശിക തീർക്കാൻ ഉദ്ദേശിക്കുന്നവരുമാണ് കൂടുതൽ മെച്ചപ്പെട്ട നിരക്കിനായി കാത്തിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *