Posted By user Posted On

രണ്ടു ടയറുകളില്‍ കാറോടിച്ച് അഭ്യാസപ്രകടനം; കയ്യോടെ പിടികൂടി പോലീസ്

സൗദി അറേബ്യയിലെ ഹായിലിൽ രണ്ടു ടയറുകളില്‍ കാറോടിച്ച് അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റിൽ. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന രീതിയില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ ഉപയോഗിച്ച് പ്രധാന റോഡിലാണ് ഇയാള്‍ വാഹനാഭ്യാസ പ്രകടനം നടത്തിയത്. വാഹനാഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവാവിനെ ഹായിലില്‍ ട്രാഫിക് ഡയറക്ടറേറ്റ് പിടികൂടി. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിനെതിരായ കേസ് പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതകായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *