സാങ്കേതിക തകരാർ; 10 മിനിറ്റ് കൊണ്ട് വിമാനം താഴ്ത്തിയത് 28,000 അടി
സാങ്കേതിക തകരാർമൂലം യുഎസിൽ 10 മിനിറ്റുകൊണ്ട് വിമാനം 28,000 അടി താഴ്ത്തി. കാബിൻ പ്രഷർ നഷ്ടപ്പെട്ടതിനെ തുടർന്നാണ് സംഭവമെന്നും വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ ഇറക്കിയെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) അറിയിച്ചു. നെവാർക്ക് ലിബർട്ടി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ച പ്രാദേശിക സമയം രാത്രി 8.37ന് റോമിലേക്ക് പുറപ്പെട്ട ബോയിങ് 777 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. തുടർന്ന് വിമാനം നെവാർക്ക് വിമാനത്തവളത്തിലേക്ക് തിരിച്ചുവിട്ടുകയായിരുന്നു. പുലർച്ചെ 12.27ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. 270 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വൻ ദുരന്തത്തിൽനിന്നാണ് വിമാനം രക്ഷപ്പെട്ടത്. ഡിസംബറിലും സമാന സംഭവമുണ്ടായിരുന്നു. സാൻ ഫ്രാൻസിസ്കോയിലേക്കു പോയ വിമാനം 2,200 അടി താഴ്ചയിലേക്കാണ് പതിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)