യുഎഇയിൽ ഉച്ചവിശ്രമ നിയമം അവസാനിച്ചു
ദുബായ്∙ ഉച്ചവെയിലിൽ നിന്ന് തൊഴിലാളികൾക്ക് തണലേകിയ ഉച്ചവിശ്രമ നിയമം ഇന്നലെ സമാപിച്ചു. ജൂൺ 15 മുതൽ ഇന്നലെ വരെ മൂന്ന് മാസത്തേക്ക് ഉച്ചയ്ക്ക്12.30 മുതൽ മൂന്ന് വരെയായിരുന്നു തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം അനുവദിച്ചിരുന്നത്. വർഷങ്ങളായി തുടരുന്ന ഈ നിയമം കെട്ടിട നിർമാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് അടക്കം ഏറെ ഗുണകരമാണ്.
Comments (0)