യുഎഇയിൽ രണ്ട് പുതിയ ഫാമിലി പാർക്കുകൾ കൂടി വരുന്നു; അറിയാം വിശദമായി
ദുബൈ: ദുബൈയിൽ രണ്ടു ഫാമിലി പാർക്കുകളുടെകൂടി നിർമാണം പൂർത്തീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി. അൽവർക ഒന്ന്, നാല് ജില്ലകളിലായി ആകെ 80 ലക്ഷം ദിർഹം ചെലവിട്ടാണ് രണ്ടു പാർക്കുകളുടെ നിർമാണം പൂർത്തീകരിച്ചത്.ദുബൈ നിവാസികളുടെ ഉയർന്ന ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് ആരംഭിച്ച ഫാമിലി സ്ക്വയർ ആൻഡ് റിക്രിയേഷനൽ ഫെസിലിറ്റീസ് പ്രോജക്ടിൻറെ നാലാം ഘട്ടത്തിൻറെ ഭാഗമായാണ് പുതിയ പാർക്കുകളുടെ നിർമാണം. എമിറേറ്റിലെ വിവിധ ഇടങ്ങളിൽ 125 പാർക്കുകൾ, സ്ക്വയറുകൾ, കളിസ്ഥലം എന്നിവ നിർമിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. 2019നും 2021നും ഇടയിൽ 70 ഇടങ്ങളിൽ പാർക്കുകളുടെയും സ്ക്വയറുകളുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്. വരുംമാസങ്ങളിൽ 55 പാർക്കുകളും സ്ക്വയറുകളുംകൂടി നിർമിക്കാനാണ് ദുബൈ മുനിസിപ്പാലിറ്റിയുടെ തീരുമാനമെന്ന് ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. ആകെ 9.3 കോടി ദിർഹമാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. നാല് ഫാമിലി പാർക്കുകൾ നിർമിക്കാൻ ലക്ഷ്യമിട്ട പദ്ധതിയിൽ രണ്ടെണ്ണത്തിൻറെ നിർമാണമാണ് ഇപ്പോൾ പൂർത്തിയായത്. അൽ നഹ്ദ ഒന്ന്, ഹൂർ അൽഅൻസ ഈസ്റ്റ് എന്നിവിടങ്ങളിലായി രണ്ടു പാർക്കുകളുടെ നിർമാണം പുരോഗമിക്കുകയാണ്. അടുത്ത മാസത്തോടെ ഇത് പൂർത്തീകരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/FPfGhX06KYB3PAP2rIkMH
Comments (0)