Posted By user Posted On

യുഎഇ; സമൂഹമാധ്യമങ്ങളിൽ വ്യാജ കറൻസി വിറ്റ സംഘം അറസ്റ്റിൽ

യുഎഇയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ കറൻസികൾ പ്രചരിപ്പിച്ച് വ്യക്തികളെ കബളിപ്പിച്ച ഒരു കൂട്ടം പ്രതികൾക്കെതിരെ ഫെഡറൽ ക്യാപിറ്റൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. യഥാർത്ഥ കറൻസി മൂല്യത്തിൽ 50 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രതികൾ താൽപ്പര്യമുള്ളവരെ കണ്ടെത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പണം കൈമാറുന്നതിനും,വാങ്ങുന്നതിനും ഒരു സ്ഥലം പറയുകയും, അവിടെത്തി പ്രതികൾ വ്യാജ കറൻസി ഇരയ്ക്ക് കൈമാറുകയും പകരം യഥാർത്ഥ യുഎഇ ദിർഹം സ്വീകരിക്കുകയും ചെയ്യും. പ്രതികൾ ഓടി രക്ഷപ്പെട്ടതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ഇരകൾക്ക് മനസ്സിലാകുന്നത്. ലൈസൻസുള്ള അധികാരികൾ മുഖേന കറൻസികൾ നേടാനും കൈമാറ്റം ചെയ്യാനും പൊതുജനങ്ങളോട് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അഭ്യർത്ഥിച്ചു, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വ്യക്തികളെ വിശ്വസിക്കരുതെന്നും അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *