Posted By user Posted On

kerala കേരളത്തിൽ നിന്ന് ദുബായിലെത്തിയ മലയാളി മെൻറലിസ്റ്റിൻറെ ബാഗും പന്ത്രണ്ട് ലക്ഷത്തിന്റെ സാധനങ്ങളും വിമാനത്തിൽ നഷ്ടമായി

ദുബായ്∙ എയർ ഇന്ത്യയുടെ അനാസ്ഥ കാരണം ബാഗും പന്ത്രണ്ട് ലക്ഷത്തിന്റെ വസ്തുക്കളും നഷ്ടപ്പെട്ട് മലയാളി kerala മെന്റലിസ്റ്റ് ഫാസിൽ ബഷീർ. മെന്റലിസ്റ്റ് ഫാസിൽ ബഷീറാണ് എയർ ഇന്ത്യയുടെ അനാസ്ഥയുടെ ഏറ്റവും പുതിയ ഇര. ഇന്നലെ രാവിലെ 11ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള എഐ 933 എയർ ഇന്ത്യ വിമാനത്തിൽ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് ഫാസിൽ നഷ്ടപ്പെട്ടത്. മെന്റലിസം ഹിപ്നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ പന്ത്രണ്ട് ലക്ഷത്തോളം രൂപ വില മതിക്കുന്ന വസ്തുക്കളടങ്ങിയ ബാഗിനെക്കുറിച്ചാണ് ഒരു വിവരവും ലഭ്യമായിട്ടില്ല. കൊച്ചിയിൽ നിന്ന് ബാഗ് വിമാനത്തിൽ കയറ്റിവിട്ടു എന്ന് കൊച്ചിയിലെ എയർ ഇന്ത്യ ഓഫീസും ദുബായിൽ വന്ന ഫ്ലൈറ്റിൽ ആ ബാഗ് ഇല്ല എന്നുമാണ് ദുബായ് എയർ ഇന്ത്യ ഓഫീസും പറയുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMH

Comments (0)

Leave a Reply

Your email address will not be published. Required fields are marked *