job fair യുഎഇയിൽ തൊഴിൽ അവസരമൊരുക്കി റാക് ജോബ് ഫെസ്റ്റിവൽ; അറിയാം വിശദമായി
റാസൽഖൈമ: 850ലേറെ സ്വദേശി തൊഴിലന്വേഷകർക്ക് അവസരമൊരുക്കി രണ്ടുദിവസമായി നടന്നുവന്ന റാക് ജോബ്സ് job fair ആൻഡ് ഇൻറേൺഷിപ് ഫെസ്റ്റിവൽ സമാപിച്ചു.ശൈഖ് സഊദ് ബിൻ സഖർ ആൽ ഖാസിമി ഫൗണ്ടേഷൻ ഫോർ പോളിസി റിസർച് ആതിഥേയത്വം വഹിച്ച തൊഴിൽ ഫെസ്റ്റിവലിൽ സ്വകാര്യ മേഖലയിലെ 60ഓളം കമ്പനികൾ പങ്കെടുത്തു. അഭ്യസ്തവിദ്യർക്ക് പ്രതീക്ഷ നൽകുന്നതിനും തൊഴിൽ വിപണിയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള റാസൽഖൈമയുടെ പ്രതിബദ്ധതയുടെ തെളിവാണ് തൊഴിൽ ഉത്സവമെന്ന് അൽഖാസിമി ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ഒമ്രാൻ അൽ ശംസി പറഞ്ഞു.വ്യത്യസ്ത കഴിവുകളും അഭ്യസ്തവിദ്യരുമായ തദ്ദേശീയരെ സ്വകാര്യ മേഖലകളിലെ അവസരങ്ങളുമായി ബന്ധിപ്പിക്കുകയെന്നതായിരുന്നു ഫെസ്റ്റിവലിൻറെ ലക്ഷ്യമെന്ന് ഫെസ്റ്റിവലിൻറെ ഭാഗമായ റാക് ടൂറിസം ഡെവലപ്മെൻറ് അതോറിറ്റി എച്ച്.ആർ സീനിയർ ഡയറക്ടർ മിറ സഖരിയ പറഞ്ഞു. ഫെസ്റ്റിവലിലൂടെ പ്രമുഖ സ്വകാര്യ കമ്പനികളിൽ 850 സ്വദേശികൾക്ക് നിയമനം ലഭിച്ചത് രാജ്യത്തെ തൊഴിൽ വിപണിക്ക് കരുത്തേകുന്നതാണെന്നും സംഘാടകർ വിലയിരുത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMH
Comments (0)