യുഎഇയിലെ പ്രധാന റോഡ് ഭാഗികമായി അടച്ചു
ഷാർജ: ചൊവ്വാഴ്ച മുതൽ ഷാർജയിൽനിന്ന് മലീഹയിലേക്ക് പോകുന്ന റോഡിൻറെ ഒരു ഭാഗം അറ്റകുറ്റപ്പണികൾക്കായി അടക്കും. ഒരു മാസത്തേക്കാണ് റോഡ് അടക്കുന്നതെന്ന് ഷാർജ റോഡ് ഗതാഗത അതോറിറ്റി സമൂഹ മാധ്യമങ്ങൾ വഴിയാണ് അറിയിച്ചത്. യാത്രക്കാർ ഈ കാലയളവിൽ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. നേരത്തെ റോഡിൻറെ ദുബൈ ഭാഗത്തേക്കുള്ള ലൈൻ അറ്റകുറ്റപ്പണികൾക്കുവേണ്ടി അടച്ചിരുന്നു. ഷാർജയിൽനിന്ന് ദുബൈയിലേക്ക് പോകുന്ന യാത്രക്കാർ എമിറേറ്റ്സ് റോഡിൽ എത്തുന്നതിനായി ഉപയോഗപ്പെടുത്തുന്ന റോഡാണിത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMH
Comments (0)