
അടുത്ത 25 വർഷത്തേക്ക് പ്രവാസിക്ക് മാസം 25,000 ദിർഹം സമ്മാനം
എമിറേറ്റ്സ് ഡ്രോയുടെ ഫാസ്റ്റ്5 ഗെയിമിൽ ഗ്രാൻഡ് പ്രൈസ് വിന്നറായി ഫിലിപ്പീൻസിൽ നിന്നുള്ള ഫ്രെയിലിൻ അങ്കോബ്. ഫാസ്റ്റ്5 ആദ്യ ഗ്രാൻഡ് പ്രൈസ് വിന്നറെ പ്രഖ്യാപിച്ച് വെറും എട്ടാഴ്ച്ചയ്ക്കുള്ളിലാണ് രണ്ടാമത്തെ ഗ്രാൻഡ് പ്രൈസ് വിന്നറെയും തെരഞ്ഞെടുത്തത്. അടുത്ത 25 വർഷത്തേക്ക് മാസം 25,000 ദിർഹം വിജയിക്ക് ലഭിക്കും.”ആ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല. ഞാൻ ഒരു ചെറിയ സമ്മാനമാണ് പ്രതീക്ഷിച്ചത്. പക്ഷേ, ഇ-മെയിൽ വായിച്ചപ്പോഴാണ് ഞാൻ ഗ്രാൻഡ് പ്രൈസ് നേടിയെന്ന് തിരിച്ചറിഞ്ഞത്. ഞാനും എൻറെ പ്രതിശ്രുത വരനും സന്തോഷംകൊണ്ട് തുള്ളിച്ചാടി.” ഫ്രെയിലിൻ പറയുന്നു.വിവാഹത്തിന് തയാറെടുക്കുകയാണ് ഫ്രെയിലിൻ. സാമ്പത്തിക ബുദ്ധിമുട്ട് തന്നെയായിരുന്നു വിവാഹത്തിന് തടസ്സം.ചെറിയ സമയത്തിനുള്ളിൽ തന്നെ മറ്റൊരു ഗ്രാൻഡ് പ്രൈസ് വിന്നറെ പ്രഖ്യാപിക്കാനായതിൽ സന്തോഷമുണ്ടെന്ന് എമിറേറ്റ്സ് ഡ്രോ മാർക്കറ്റിങ് തലവൻ പോൾ ചാഡെർ പറഞ്ഞു.കഴിഞ്ഞ പത്തു വർഷമായി യു.എ.ഇയിൽ സ്ഥിരതാമസമാണ് 32 വയസ്സുകാരിയായ ഫ്രെയിലിൻ അങ്കോബ്. പിതാവിന് ക്യാൻസർ സ്ഥിരീകരിച്ചതോടെയാണ് ജോലിതേടി ഫ്രെയിലിൻ യു.എ.ഇയിലേക്ക് വന്നത്. ഡെൻറൽ നഴ്സായി ജോലി തുടങ്ങിയ ഫ്രെയിലിൻ പിന്നീട് പഠനത്തിന് ശേഷം ലേസർ ടെക്നീഷ്യനായി ജോലി നോക്കുകയാണ് ഇപ്പോൾ ഈസി6-ൽ പങ്കെടുത്ത് അഞ്ച് ദിർഹം സമ്മാനം നേടിയതാണ് മുൻപ് ഫ്രെയിലിന് ലഭിച്ച ഭാഗ്യം. വിഷമതകളില്ലാതെ ജീവിക്കാനുള്ള വഴിയാണ് ഫാസ്റ്റ്5 എന്ന് വിശ്വസിക്കുന്ന ഫ്രെയിലിൻ, എല്ലാവരും ഗെയിമിൽ പങ്കെടുക്കാനും നിർദേശിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)