മഹ്സൂസിലൂടെ ഒരു മില്യൺ ദിർഹം നേടി പ്രവാസി
മഹ്സൂസിൻറെ 146-ാമത് വീക്കിലി ഡ്രോയിൽ 10 ലക്ഷം ദിർഹം നേടി ബംഗ്ലാദേശിൽ നിന്നുള്ള പ്രവാസി. സൗദി അറേബ്യയിലെ ദമാമിൽ സൂപ്പർവൈസറായി ജോലിനോക്കുന്ന 31 വയസ്സുകാരനായ എം.ഡി ഷഹിൻ ആണ് വിജയി.ഒരു വർഷം മുൻപ് ആദ്യമായി മഹ്സൂസ് കളിച്ച ഷഹിൻ, ഇപ്പോൾ സ്ഥിരമായി മഹ്സൂസിലൂടെ ഭാഗ്യപരീക്ഷണം നടത്തുന്നുണ്ട്.മഹ്സൂസിൽ നിന്നുള്ള ഇ-മെയിൽ ലഭിച്ചതിന് ശേഷം മഹ്സൂസ് അക്കൗണ്ടിൽ കയറി നോക്കിയപ്പോൾ താൻ ഞെട്ടിപ്പോയെന്ന് ഷഹിൻ പറയുന്നു. “എനിക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത്ര വലിയ തുക ലഭിച്ചത് ഷോക്കായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് എൻറെ അക്കൗണ്ടിൽ ഇത്രയും അധികം പൂജ്യങ്ങളുള്ള ഒരു ബാലൻസ് കാണുന്നത്. വളരെ നന്ദിയുണ്ട്.”ഇതേ നറുക്കെടുപ്പിൽ തന്നെ 731 പേർ വിവിധ സമ്മാനങ്ങൾ നേടി. മൊത്തം 1,379,000 ദിർഹമാണ് പ്രൈസ് മണി. നാല് അക്കങ്ങൾ ഒരുപോലെയാക്കിയ 14 പേർ രണ്ടാം സമ്മാനമായ 2 ലക്ഷം ദിർഹം വീതിച്ചു. ഓരോരുത്തർക്കും 14,285 ദിർഹം വീതം ലഭിച്ചു. മൂന്നക്കങ്ങൾ ഒരുപോലെയാക്കിയ 716 പേർക്ക് 250 ദിർഹം വീതം ലഭിച്ചു. വെറും 35 ദിർഹം മാത്രം മുടക്കി മഹ്സൂസ് വാട്ടർ ബോട്ടിൽ വാങ്ങി മഹ്സൂസ് കളിക്കാം. ശനിയാഴ്ച്ചകളിൽ ആഴ്ച്ച നറുക്കെടുപ്പിലും ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാം. ഉയർന്ന സമ്മാനം 20 മില്യൺ ദിർഹം. ആഴ്ച്ചതോറും ഗ്യാരണ്ടീഡ് മില്യണയറാകുന്ന ഒരാൾക്ക് ഒരു മില്യൺ ദിർഹം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)