പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇയിൽ നിന്ന് 2 ഇന്ത്യൻ നഗരങ്ങൾ ഉൾപ്പെടെ 15 പുതിയ റൂട്ടുകളിലേക്ക് സർവിസ്; എമിറേറ്റ്സും ശ്രീലങ്കൻ എയർലൈനും തമ്മിൽ ധാരണ
ദുബൈ: ദുബൈയിൽനിന്ന് ശ്രീലങ്ക വഴി രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി സർവിസ് വ്യാപിപ്പിക്കാൻ എമിറേറ്റ്സ് എയർലൈനും ശ്രീലങ്കൻ എയർലൈനും ധാരണയിലെത്തി.ഇതുൾപ്പെടെ ശ്രീലങ്കയിലെയും ഇന്ത്യയിലേയും 15 നഗരങ്ങളിലേക്ക് ദുബൈയിൽനിന്ന് സർവിസ് വ്യാപിപ്പിക്കാനാണ് ധാരണ. നിലവിൽ കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് ശ്രീലങ്കൻ എയർലൈൻസ് സർവിസ് നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി സർവിസ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.ദുബൈയിൽനിന്ന് പുറപ്പെടുന്ന എമിറേറ്റ്സ് എയർലൈനിൽ ടിക്കറ്റെടുത്ത യാത്രക്കാർ കൊളംബോയിലിറങ്ങിശേഷം അവിടെനിന്ന് അതേ ടിക്കറ്റിൽതന്നെ ശ്രീലങ്കൻ എയർലൈൻസ് വഴി ഇന്ത്യൻ നഗരങ്ങളിലേക്കുപോകുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കും കൂടുതൽ ബാഗേജ് സൗകര്യവും വാഗ്ദാനം ചെയ്യുന്നതിനാൽ പ്രവാസികൾക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. srilankan.com, emirates.com എന്നീ വെബ്സൈറ്റുകൾ വഴിയും ഏജൻസികൾ മുഖാന്തരവും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നിലവിൽ ഒമാൻറെ ബജറ്റ് എയർലൈനായ സലാം എയർ ദുബൈയിൽ നിന്നും ഫുജൈറയിൽനിന്ന് യാത്രക്കാരെ കയറ്റി ഒമാൻ വഴി ഇന്ത്യൻ നഗരങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)