യുഎഇയിലെ പെട്രോൾ പമ്പിലുണ്ടായ തീപിടുത്തം നിയന്ത്രിച്ച തൊഴിലാളികൾക്ക് ആദരവ്
യുഎഇയിലെ പെട്രോൾ പമ്പിലുണ്ടായ തീപിടുത്തം നിയന്ത്രിച്ച തൊഴിലാളികൾക്ക് ആദരം. അടുത്തിടെ ഒരു വാഹനത്തിന് പെട്രോൾ പമ്പിൽ വെച്ച് തീപിടയ്ക്കുകയും ഒരു കൂട്ടം തൊഴിലാളികൾ തീ അണയ്ക്കാൻ സഹായിക്കുകയും ചെയ്തു. വാഹനത്തിന് തീപിടിച്ച സംഭവത്തിൽ വേഗത്തിലും കാര്യക്ഷമമായും പ്രതികരിച്ചതിന് ENOC സ്റ്റേഷനിലെ തൊഴിലാളികളെ പോലീസ് ആദരിച്ചു. പൊലീസ് അധികൃതർ പെട്രോൾ പമ്പിലെത്തിയാണ് ജീവനക്കാരെ ആദരിച്ചത്. അടിയന്തര സാഹചര്യത്തിൽ തൊഴിലാളികളുടെ ഇടപെടൽ അഭിനന്ദനാർഹമാണെന്ന് ലഹ്ബാബ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ലഫ്. കേണൽ റാശിദ് മുഹമ്മദ് സാലിം പറഞ്ഞു. ജീവനക്കാർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകളും നൽകി. സംഭവം നടന്ന സ്ഥലവും സമയവും അടക്കമുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ‘വി റീച്ച്ഔട്ട് ടു താങ്ക് യൂ’ എന്ന പേരിൽ പൊലീസ് അസാധാരണ ഇടപെടൽ നടത്തുന്നവരെ ആദരിക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ആദരിക്കൽ ചടങ്ങ് ഒരുക്കിയത്. പൊലീസ് ഉദ്യോഗസ്ഥർ ഒരുക്കിയ ആദരിക്കൽ ചടങ്ങ് അഭിമാനവും സന്തോഷവും നിറക്കുന്നതായി തൊഴിലാളികൾ പ്രതികരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMH
Comments (0)