Posted By user Posted On

isl ഐഎസ്എല്ലിൽ തുടക്കം തീപാറും; കൊമ്പൻമാ‍‍ർ ഇന്നിറങ്ങും, ബ്ലാസ്റ്റേഴ്സ്, ബെംഗലൂരു എഫ്‌സി പോരാട്ടം; മത്സരം വീട്ടിലിരുന്ന് ലൈവായി കാണാം, ഈ ലിങ്ക് ക്ലിക്ക് ചെയ്യാം

കൊച്ചി: ഐ എസ് എൽ പത്താം സീസണ് ഇന്ന് കൊച്ചിയിൽ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സ് isl ചിരവൈരികളായ ബെംഗലൂരു എഫ്‌സിയെ നേരിടും. രാത്രി എട്ട് മണിക്കാണ് കളി തുടങ്ങുക. പത്താം പതിപ്പിൻറെ പകിട്ടുമായെത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്, തുടങ്ങിവയ്ക്കാൻ ഇതിനേക്കാൾ മികച്ചൊരു മത്സരം കിട്ടാനില്ല. മൂന്ന് തവണ കയ്യെത്തും ദൂരത്ത് നഷ്ടമായ കിരീടം ഇത്തവണ നേടാൻ ഉറച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. പ്ര​മു​ഖ​ർ പ​ല​രും ടീം ​വി​ട്ടെ​ങ്കി​ലും അ​തൊ​ന്നും ക​രു​ത്തി​ന്​​ പോ​റ​ലേ​ൽ​പി​ക്കാ​ത്ത ത​ര​ത്തി​ലാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ പു​തി​യ സ്ക്വാ​ഡി​നെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പു​തു​മു​ഖ​ങ്ങ​ളും പ​രി​ച​യ​സ​മ്പ​ന്ന​രും നി​റ​ഞ്ഞ​താ​ണ് മ​ഞ്ഞ​പ്പ​ട. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടീ​മി​ൻറെ ക​രു​ത്താ​യി​രു​ന്ന സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദ്, ആ​യു​ഷ് അ​ധി​കാ​രി, ഗോ​ൾ കീ​പ്പ​ർ പ്ര​ഭ്‌​സു​ഖ​ൻ സി​ങ് ഗി​ൽ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി താ​ര​ങ്ങ​ൾ ഇ​ക്കു​റി ഒ​പ്പ​മി​ല്ല.പ​ക​ര​മാ​യി പ്രീ​തം കോ​ട്ടാ​ൽ, ഇ​ഷാ​ൻ പ​ണ്ഡി​ത, ലാ​റ ശ​ർമ തു​ട​ങ്ങി​യ മി​ക​ച്ച താ​ര​ങ്ങ​ളെ ടീ​മി​ലെ​ത്തി​ച്ചു. അ​ഡ്രി​യാ​ൻ ലൂ​ണ​യാ​ണ് ടീം ​നാ​യ​ക​ൻ. 29 അം​ഗ സ്‌​ക്വാ​ഡി​ൽ 11 പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. കെ.​പി. രാ​ഹു​ൽ, സ​ച്ചി​ൻ സു​രേ​ഷ്, നി​ഹാ​ൽ സു​ധീ​ഷ്, വി​ബി​ൻ മോ​ഹ​ന​ൻ, ല​ക്ഷ​ദ്വീ​പു​കാ​രും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ മു​ഹ​മ്മ​ദ് അ​യ്മ​ൻ, മു​ഹ​മ്മ​ദ് അ​സ്ഹ​ർ എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​ല​യാ​ളി​ക​ൾ. ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്കാ​യി ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന രാ​ഹു​ലി​ന്റെ സേ​വ​നം ഇന്ന് ല​ഭി​ക്കി​ല്ല. ടീം ​ഇ​വ​രി​ൽ നി​ന്ന്: ക​ര​ൺജി​ത് സി​ങ്, ലാ​റ ശ​ർമ, സ​ച്ചി​ൻ സു​രേ​ഷ്, മു​ഹ​മ്മ​ദ് അ​ർബാ​സ് (ഗോ​ൾകീ​പ്പ​ർമാ​ർ), പ്ര​ബീ​ർ ദാ​സ്, പ്രീ​തം കോ​ട്ടാ​ൽ, ഐ​ബ​ൻഭ ഡോ​ഹ്‌​ലി​ങ്, ന​വോ​ച്ച സി​ങ്, ആ​ർവി ഹോ​ർമി​പാം, സ​ന്ദീ​പ് സി​ങ്, മാ​ർക്കോ ലെ​സ്‌​കോ​വി​ച്ച്, മി​ലോ​സ് ഡ്രി​ൻസി​ച്ച് (ഡി​ഫ​ൻഡ​ർമാ​ർ), ഡാ​നി​ഷ് ഫാ​റൂ​ഖ്, ബ്രൈ​സ് മി​റാ​ൻഡ, ജീ​ക്‌​സ​ൺ സി​ങ്, സൗ​ര​വ് മൊ​ണ്ഡ​ൽ, വി​ബി​ൻ മോ​ഹ​ന​ൻ, മു​ഹ​മ്മ​ദ് അ​സ്ഹ​ർ, മു​ഹ​മ്മ​ദ് അ​യ്മ​ൻ, യോ​യ്‌​ഹെ​ൻബ മെ​യ്തി, ഫ്രെ​ഡി ല​ല്ലാ​വ്മ, അ​ഡ്രി​യാ​ൻലൂ​ണ (മി​ഡ്ഫീ​ൽഡ​ർമാ​ർ), നി​ഹാ​ൽ സു​ധീ​ഷ്, ബി​ദ്യാ​സാ​ഗ​ർ സി​ങ്, ഇ​ഷാ​ൻ പ​ണ്ഡി​ത, ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്റ​കോ​സ്, ക്വാ​മി പെ​പ്ര, ദെ​യ്‌​സു​കി സ​കാ​യ് (സ്‌​ട്രൈ​ക്ക​ർമാ​ർ).വിലക്കു നേരിടുന്ന ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ചിനു ടീമിനൊപ്പം കളത്തിൽ എത്താനാകില്ലെങ്കിലും അദ്ദേഹം ഗാലറിയിൽ കളി കാണാനുണ്ടാകും. ആശാനില്ലാതെ ടീം സൂപ്പർ കപ്പിലും ഡ്യൂറൻഡ് കപ്പിലും കളിച്ചിരുന്നു. സഹപരിശീലകൻ ഫ്രാങ്ക് ഡോവനാണു ടീമിനൊപ്പമുണ്ടാകുക.പതിവുപോലെ സന്തുലിതമായ ടീമുമായാണ് മുൻ ചാമ്പ്യന്മാരായ ബെംഗളൂരുവിൻറെ വരവ്. സുനിൽ ഛേത്രി ഗുർപ്രീത് സിംഗ് സന്ധു എന്നിവരില്ലെങ്കിലും ശിവശക്തി നാരായണൻ, ജാവി ഹെർണാണ്ടസ്, കർട്ടിസ് മെയിൻ തുടങ്ങി വമ്പൻ സംഘം തന്നെയാണ് ബെംഗളൂരു. നേർക്കുനേർ പോരാട്ടങ്ങളിലെ ആധിപത്യവും ബെംഗളൂരുവിന് കരുത്താണ്. ഇതുവരെ ഏറ്റുമുട്ടിയ പതിമൂന്ന് കളികളിൽ എട്ടും ജയിച്ചത് ബെംഗളൂരുവാണ്. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 5 മുതലാണു കാണികൾക്കു പ്രവേശനം. മത്സരത്തിനുള്ള ടിക്കറ്റുകൾ ഓൺലൈനിൽ (www.insider.in) ലഭ്യമാണ്. കലൂർ സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസ് കൗണ്ടറിൽ നിന്നു ടിക്കറ്റുകൾ ലഭ്യതയനുസരിച്ചു നേരിട്ടും വാങ്ങാം. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കു സീസൺ ടിക്കറ്റ് എടുത്താൽ 25% ഇളവും ലഭിക്കും. നിപ്പ നിയന്ത്രണ വിധേയമായെങ്കിലും സുരക്ഷ പരിഗണിച്ചു മാസ്ക് ധരിച്ചു സ്റ്റേഡിയത്തിൽ എത്തണമെന്നാണു ബ്ലാസ്റ്റേഴ്സ് ടീമിന്റെ അഭ്യർഥന.

ISL മത്സരം മൊബൈലിൽ ലൈവായി കാണാൻ ക്ലിക്ക് ചെയ്യു

WATCH LIVE NOW https://www.indiansuperleague.com/

​IPHONE https://apps.apple.com/in/app/indian-super-league-official/id924459452

JIOCINEMA https://www.jiocinema.com/sports

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *