യുഎഇ വിമാനത്താവളത്തിൽ പുതിയ സജ്ജീകരണം; ടെർമിനൽ-3 വഴി പാസ്പോർട്ട് രഹിത യാത്ര
ദുബൈ: ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ-3 ഉപയോഗിക്കുന്ന യാത്രക്കാർക്ക് പാസ്പോർട്ട് രഹിത യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുന്നു. ബയോമെട്രിക്സും ഫേസ് റെകഗ്നിഷനും ഉപയോഗിച്ച് മുഖവും വിരലുകളും പരിശോധിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുക. നവംബർ അവസാനത്തോടെ പുതിയ സംവിധാനം നിലവിൽവരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. സുഗമവും തടസ്സമില്ലാത്തതുമായ യാത്രക്കായി ഇലക്ട്രോണിക് ഗേറ്റുകൾക്കുപകരം സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ വിമാനത്താവളത്തിൽ പുതിയ സംവിധാനം ഒരുക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. യാത്രക്കാർക്ക് പൂർണമായും സ്പർശനരഹിത യാത്ര സുഗമമാക്കാൻ ഏറ്റവും പുതിയ ബയോമെട്രിക് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)