യുഎഇയിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; താമസക്കാരെ ഒഴിപ്പിച്ചു
തിങ്കളാഴ്ച പുലർച്ചെ ദുബായിലെ ഒരു റെസിഡൻഷ്യൽ ടവറിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. ദുബായ് സ്‌പോർട്‌സ് സിറ്റിയിൽ നിന്ന് പുലർച്ചെ നാലിന് ശേഷം റിപ്പോർട്ട് ചെയ്ത തീപിടുത്തത്തിൽ ആർക്കും പരിക്കില്ല. ദുബായ് സിവിൽ ഡിഫൻസ് പറയുന്നത്അനുസരിച്ച്, അൽ ബർഷ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ആറ് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി വാടകക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇടത്തരം തീവ്രതയുള്ള തീ അണയ്ക്കാൻ മറ്റ് രണ്ട് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള എമർജൻസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലർച്ചെ 5.23ന് തീ നിയന്ത്രണവിധേയമാക്കുകയും ഒരു മണിക്കൂറിന് ശേഷം പൂർണമായും അണയ്ക്കുകയും ചെയ്തു. നിലവിൽ ശീതീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അതിനുശേഷം സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും അഗ്നിശമനസേന അറിയിച്ചു.ബഹുനില ടവറിന്റെ ഇടതുവശത്തുകൂടി തീ ആളിപ്പടരുന്നത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളിലും വീഡിയോകളിലും വ്യക്തമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)