Posted By user Posted On

യുഎഇയിൽ അപകടത്തിൽപെട്ടവർക്ക് തുണയായി സ്വദേശി യുവതികൾ; ആ​ദ​ര​മ​ർപ്പി​ച്ച് റാ​ക് പൊ​ലീ​സ്

റാ​സ​ൽഖൈ​മ: എ​മി​റേ​റ്റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​ർക്ക് ആ​ശ്വാ​സ​മേ​കി​യ സ്വ​ദേ​ശി യു​വ​തി​ക​ൾക്ക് ആ​ദ​ര​മ​ർപ്പി​ച്ച്​ റാ​ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. അം​ന മി​ഫ്താ​ഹ് മു​ഹ​മ്മ​ദ്, മൈ​ശ മി​ഫ്താ​ഹ് മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് റാ​സ​ൽഖൈ​മ​യി​ൽ പ്രാ​ന്ത​പ്ര​ദേ​ശ​ത്ത് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​ർക്ക് വേ​ണ്ട പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക്കും പൊ​ലീ​സ്, ആം​ബു​ല​ൻസ് വി​ഭാ​ഗം എ​ത്തു​ന്ന​തു​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നും മു​ന്നി​ൽ നി​ന്ന​വ​ർ. പ​രി​ക്കേ​റ്റ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ലും അ​വ​രെ വാ​ഹ​ന​ങ്ങ​ളി​ൽനി​ന്ന് നീ​ക്കു​ന്ന​തി​ലും സ്തു​ത്യ​ർഹ​മാ​യ മാ​നു​ഷി​ക​പ്ര​വ​ർത്ത​ന​മാ​ണ് യു​വ​തി​ക​ൾ നി​ർവ​ഹി​ച്ച​തെ​ന്ന് റാ​ക് പൊ​ലീ​സ് ട്രാ​ഫി​ക് ആ​ൻ​ഡ്​ പെ​ട്രോ​ൾ വ​കു​പ്പ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽബ​ഹ​ർ പ​റ​ഞ്ഞു. മാ​നു​ഷി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം ക്രി​യാ​ത്മ​ക​മാ​യി നി​ർവ​ഹി​ക്കു​ന്ന​വ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണ്. സ​മൂ​ഹ​സു​ര​ക്ഷ​ക്ക് മു​ന്നി​ൽ നി​ന്ന യു​വ​തി​ക​ളു​ടെ പ്ര​വ​ർത്ത​നം മാ​തൃ​കാ​പ​ര​മാ​ണ്. രാ​ജ്യ​ത്തി​നാ​യി കൂ​ടു​ത​ൽ സേ​വ​നം നി​ർവ​ഹി​ക്കു​ന്ന​തി​ന് യു​വ​തി​ക​ൾക്ക് ക​ഴി​യ​ട്ടെ​യെ​ന്നും അ​ധി​കൃ​ത​ർ ആ​ശം​സി​ച്ചു. പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രു​വ​ർക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൻറെ സാ​ക്ഷ്യ​പ​ത്ര​വും പ്ര​ശ​സ്തി​ഫ​ല​ക​വും സ​മ്മാ​നി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *