Posted By user Posted On

വെളുക്കാൻ തേച്ചത് പാണ്ടായി; മലപ്പുറത്ത് എട്ടുപേർ ആശുപത്രിയിൽ; നിർദേശവുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം

വി​പ​ണി​യി​ല്‍ സുലഭമായി കൊണ്ടിരിക്കുന്ന സൗ​ന്ദ​ര്യ വ​ര്‍ധ​ക ക്രീ​മു​ക​ള്‍ വൃ​ക്ക​രോ​ഗ​ത്തി​ന് കാരണമാകുമെന്ന് കണ്ടെത്തൽ. കോ​ട്ട​ക്ക​ല്‍ ആ​സ്റ്റ​ര്‍ മിം​സ് ഹോ​സ്പി​റ്റ​ലി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗം. തൊ​ലി വെ​ളു​ക്കാ​നാ​യി ഉ​യ​ര്‍ന്ന അ​ള​വി​ല്‍ ലോ​ഹ​മൂ​ല​ക​ങ്ങ​ള​ട​ങ്ങി​യ ക്രീ​മു​ക​ള്‍ ഉ​പ​യോ​ഗി​ച്ച സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രി​ലാ​ണ് മെ​മ്പ​ന​സ് നെ​ഫ്രോ​പ്പ​തി എ​ന്ന അ​പൂ​ര്‍വ വൃ​ക്ക​രോ​ഗം ക​ണ്ടെ​ത്തി​യ​ത്. വെളുക്കാനായി കടകളിൽ ലഭിക്കുന്ന എന്തും ചർമ്മത്തിൽ ഉപയോഗിക്കുന്നത് നിർത്തണമെന്ന് ജി​ല്ല ഡ്ര​ഗ്‌​സ് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗം അ​റി​യി​ച്ചു. സൗ​ന്ദ​ര്യ​വ​ര്‍ധ​ക ഉ​ൽ​പ​ന്ന​ങ്ങ​ളി​ലെ ഇ​റ​ക്കു​മ​തി വി​വ​രം, ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​മ്പ​ര്‍, സാ​ധ​ന​ത്തി​ന്റെ പേ​രും വി​ലാ​സ​വും എ​ന്നി​വ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ. വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന​ത് ക​ണ്ടാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും അധികൃതർ പറഞ്ഞു.

ആശുപത്രികളിൽ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ല്‍ ജൂ​ണ്‍ വ​രെ ചി​കി​ത്സ തേ​ടി​യെ​ത്തി​യ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഉ​ള്‍പ്പെ​ടെ​യു​ള്ള രോ​ഗി​ക​ളി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 14 വ​യ​സ്സു​കാ​രി​യി​ലാ​ണ് ആ​ദ്യം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്. മ​രു​ന്നു​ക​ള്‍ ഫ​ല​പ്ര​ദ​മാ​കാ​തെ അ​വ​സ്ഥ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് പ്ര​ത്യേ​ക ഫെ​യ​ര്‍നെ​സ് ക്രീം ​അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​സ​മ​യ​ത്തു​ത​ന്നെ കു​ട്ടി​യു​ടെ ബ​ന്ധു​വാ​യ കു​ട്ടി​കൂ​ടി സ​മാ​ന​രോ​ഗാ​വ​സ്ഥ​യു​മാ​യി ചി​കി​ത്സ തേ​ടി​യെ​ത്തി. ഇ​രു​വ​ര്‍ക്കും അ​പൂ​ര്‍വ​മാ​യ നെ​ല്‍ 1 എം.​എ​ന്‍ പോ​സി​റ്റി​വാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഈ ​കു​ട്ടി​യും ഫെ​യ​ര്‍നെ​സ് ക്രീം ​ഉ​പ​യോ​ഗി​ച്ച​താ​യി തെ​ളി​ഞ്ഞു.

ഇ​തി​നി​ടെ 29 വ​യ​സ്സു​കാ​ര​നാ​യ മ​റ്റൊ​രു യു​വാ​വു​കൂ​ടി സ​മാ​ന​ല​ക്ഷ​ണ​വു​മാ​യി വ​രു​ക​യും അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​തേ ഫെ​യ​ര്‍നെ​സ് ക്രീം ​ര​ണ്ട് മാ​സ​മാ​യി ഉ​പ​യോ​ഗി​ച്ച​താ​യി തെ​ളി​യു​ക​യും ചെ​യ്തു. ഇ​തോ​ടെ സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടി​യ മു​ഴു​വ​ന്‍ പേ​രെ​യും വി​ളി​ച്ചു​വ​രു​ത്തി. എ​ട്ടു​പേ​ര്‍ ഫെ​യ​ര്‍നെ​സ് ക്രീം ​ഉ​പ​യോ​ഗി​ച്ച​വ​രാ​ണെ​ന്ന് മ​ന​സ്സി​ലാ​യി. ഇ​തോ​ടെ ഫെ​യ​ര്‍നെ​സ് ക്രീം ​വി​ശ​ദ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യെ​ന്ന് ആ​സ്റ്റ​ര്‍ മിം​സി​ലെ സീ​നി​യ​ര്‍ നെ​ഫ്രോ​ള​ജി​സ്റ്റു​മാ​രാ​യ ഡോ. ​സ​ജീ​ഷ് ശി​വ​ദാ​സും ഡോ. ​ര​ഞ്ജി​ത്ത് നാ​രാ​യ​ണ​നും പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന​യി​ല്‍ ക്രീ​മി​ൽ മെ​ര്‍ക്കു​റി​യു​ടേ​യും ഈ​യ​ത്തി​ന്റെ​യും അ​ള​വ് അ​നു​വ​ദ​നീ​യ​മാ​യ​തി​നേ​ക്കാ​ള്‍ 100 മ​ട​ങ്ങ് അ​ധി​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഈ ​ക്രീ​മു​ക​ളി​ല്‍ ചേ​ർ​ത്ത​വ സം​ബ​ന്ധി​ച്ചോ നി​ര്‍മാ​ണം സം​ബ​ന്ധി​ച്ചോ ഒ​രു വി​വ​ര​വു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഡോ​ക്ട​ര്‍മാ​ര്‍ അ​റി​യി​ച്ചു.

ഫെയർനെസ് ക്രീമുകൾ ഓൺലൈനിൽ സുലഭം

കോ​ട്ട​ക്ക​ൽ: മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ‘ഓ​പ​റേ​ഷ​ൻ സൗ​ന്ദ​ര്യ’ വ​ഴി പി​ടി​ച്ചെ​ടു​ത്ത അ​ന​ധി​കൃ​ത ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് വി​ല്ല​നാ​യ ഫേ​സ് ക്രീം. ​കൃ​ത്യ​മാ​യ നി​ർ​മാ​ണ​വി​വ​ര​ങ്ങ​ളോ ചേ​രു​വ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളോ ഇ​ല്ലാ​തെ വി​ൽ​പ​ന ന​ട​ത്തി​യ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​മാ​ണ് അ​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. മ​ല​പ്പു​റ​മ​ട​ക്കം മൂ​ന്ന് ജി​ല്ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 10,000 രൂ​പ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. നാ​ല് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

കോ​ഴി​ക്കോ​ട്ടും വ​യ​നാ​ട്ടി​ലും ഓ​രോ ക​ട​യി​ൽ​നി​ന്നും മ​ല​പ്പു​റ​ത്ത് ര​ണ്ടി​ട​ത്തു​നി​ന്നു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ലി​പ്സ്റ്റി​ക്, ഫേസ് ക്രീം, ​സോ​പ്പ് തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​കൂ​ടി​യ​തി​ല​ധി​ക​വും. പാ​കി​സ്താ​ൻ, ദു​ബൈ, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഉ​ണ്ടാ​ക്കി​യ​തെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​വ​യാ​ണ് പ​ല​തും. പി​ടി​കൂ​ടി​യ​വ​യി​ൽ പ​ല​തും ഇ​പ്പോ​ഴും ഓ​ൺ​ലൈ​നി​ൽ ല​ഭി​ക്കു​ന്നു​ണ്ട്. 599 രൂ​പ മു​ത​ലാ​ണ് വി​ല. രോ​ഗി​ക​ളാ​യ പ​ല​രും ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് ക്രീം ​വാ​ങ്ങി​യി​രു​ന്ന​ത്.

പ്രധാന രോഗ ല​ക്ഷ​ണ​ങ്ങ​ൾ

കോ​ട്ട​ക്ക​ൽ: നി​റം കൂ​ട്ടാ​നു​ള്ള ക്രീം ​തേ​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ 14കാ​രി സു​ഖം പ്രാ​പി​ച്ച​താ​യി ആ​സ്റ്റ​ർ മിം​സ് മെ​ഡി​ക്ക​ൽ ചീ​ഫ് ഡോ. ​പി.​എ​സ്. ഹ​രി പ​റ​ഞ്ഞു. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ഈ ​കു​ട്ടി ചി​കി​ത്സ​യി​ലാ​ണ്. ചി​കി​ത്സ​യി​ൽ ക​ഴി​യു​മ്പോ​ഴും ക്രീം ​ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

അ​ന്ന് രോ​ഗം എ​ങ്ങ​നെ വ​ന്നെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ക്ഷീ​ണം, മൂ​ത്ര​ത്തി​ൽ അ​മി​ത​മാ​യ പ​ത, കാ​ലു​ക​ൾ, മു​ഖം എ​ന്നി​വ​യി​ൽ വ​രു​ന്ന നീ​ര് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. ക്രീം ​നി​ർ​ത്തി​യാ​ൽ മു​ഖ​ത്തി​ന് ചു​ളി​വ് വ​രു​ന്ന​താ​യും കാ​ണു​ന്നു​ണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *