Posted By user Posted On

സാങ്കേതിക തകരാർ; ദുബായ് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിനുള്ളിൽ യാത്രക്കാർ കുടുങ്ങിയത് മൂന്ന് മണിക്കൂർ

ദുബായിലേയ്ക്ക് മംഗളൂരുവിൽ നിന്ന് ഇന്നലെ രാത്രി 11.05ന് പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ് 814 വിമാനം മൂന്ന് മണിക്കൂറോളം യാത്രക്കാരെ ദുരിതത്തിലാക്കിയ ശേഷം പുറപ്പെട്ടത് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1.45ന്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർക്ക് ഇത്രയും സമയം വിമാനത്തിനകത്ത് കാത്തിരിക്കേണ്ടി വന്നു. യാത്രക്കാരുടെ ദുരിതാവസ്ഥ വിമാന കമ്പനി ജീവനക്കാരോ അധികൃതരോ പരിഗണിച്ചതേയില്ലെന്ന് പരാതിയും വ്യാപകമായി. കണ്ണൂർ, കാസര്‍കോട് സ്വദേശികളടക്കമുള്ള യാത്രക്കാർക്കാണ് മണിക്കൂറുകൾ വിമാനത്തിനകത്ത് ചൂടു സഹിച്ച് കഴിയേണ്ടി വന്നത്. നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ എല്ലാ നടപടികളും പൂർത്തിയാക്കി വിമാനത്തിനകത്ത് കയറ്റിയ ശേഷമാണ് സാങ്കേതിക തകരാർ മൂലം വിമാനം വൈകുമെന്ന് അറിയിച്ചത്. വിശന്നുവലഞ്ഞ കുട്ടികൾ മണിക്കൂറോളം നിർത്താതെ കരഞ്ഞ ശേഷം പലരും ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു. യാത്രക്കാരെ പുറത്തിറക്കി വിടാനോ അവർക്ക് ഭക്ഷണമോ മറ്റു സൗകര്യങ്ങളോ നൽകാനോ അധികൃതർ തയാറായില്ല. ഒടുവിൽ ഇന്ത്യൻ സമയം പുലർച്ചെ 1.45നായിരുന്നു വിമാനം പറന്നത്. അധികൃതരുടെ ഭാഗത്ത് നിന്ന് യാത്രക്കാർക്ക് യാതൊരു സഹായ സഹകരണവും ലഭിച്ചില്ലെന്ന് യാത്രക്കാരിലൊരാളുടെ ബന്ധു കാസർകോട് സ്വദേശി ഫഹദ് സാലിഹ് പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

https://www.pravasiinfo.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *