Posted By user Posted On

യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് സമയപരിധി ഇന്ന് അവസാനിക്കും

യുഎഇയിൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യം നി​ർ​ബ​ന്ധ​മാ​ക്കി​യ തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ ചേ​രാ​നു​ള്ള സ​മ​യ​പ​രി​ധി ഇന്ന്​ ​അ​വ​സാ​നി​ക്കും. പ​ദ്ധ​തി​യി​ൽ ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ എ​ണ്ണം 50 ല​ക്ഷ​ത്തി​ലെ​ത്തി​യ​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​ക്​​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ പ​ദ്ധ​തി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​വ​ർ 400 ദി​ർ​ഹം പി​ഴ അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പു ന​ൽ​കി. സ​മ​യ​പ​രി​ധി​ക്കു​മു​മ്പാ​യി പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത്​ പി​ഴ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കു​റ​ഞ്ഞ പ്രീ​മി​യ​ത്തി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടു​ക​യോ ശ​മ്പ​ള​ത്തി​ൽ കു​ടി​ശ്ശി​ക വ​രു​ത്തു​ക​യോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മൂ​ന്നു​മാ​സം വ​രെ സാ​മ്പ​ത്തി​ക പ​രി​ര​ക്ഷ ല​ഭി​ക്കും. 16,000 ദി​ർ​ഹം വ​രെ ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക് മാ​സം അ​ഞ്ച് ദി​ർ​ഹം അ​ല്ലെ​ങ്കി​ൽ വ​ർ​ഷം 60 ദി​ർ​ഹം പ്രീ​മി​യം അ​ട​ച്ച് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാം. 16,000 ദി​ർ​ഹ​ത്തി​ന് മു​ക​ളി​ൽ ശ​മ്പ​ള​മു​ള്ള​വ​ർ മാ​സം 10 ദി​ർ​ഹ​മോ വ​ർ​ഷം 120 ദി​ർ​ഹ​മോ വേ​ണം അ​ട​ക്കാ​ൻ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

https://www.pravasiinfo.com/2023/06/02/www-google-search-web-best-income-expense-tracker-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *