ഇനി യാത്ര സുഗമം; ഹെസ്സ സ്ട്രീറ്റ് നവീകരണത്തിനായി 689 മില്ല്യൺ ദിർഹം, പദ്ധതിയുമായി ദുബായ്
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഹെസ്സ സ്ട്രീറ്റ് ഇംപ്രൂവ്‌മെന്റ് പ്രോജക്റ്റ് കരാർ നൽകി. ദുബായ് നഗരത്തിന്റെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ഷെയ്ഖ് സായിദ് റോഡ് ഇന്റർസെക്‌ഷൻ മുതൽ അൽ ഖൈൽ റോഡ് ഇന്റർസെക്‌ഷൻ വരെയുള്ള 4.5 കിലോമീറ്റർ ദൈർഘ്യം നവീകരിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഹെസ്സ സ്ട്രീറ്റിനൊപ്പം ഷെയ്ഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ അസയേൽ സ്ട്രീറ്റ്, അൽ ഖൈൽ സ്ട്രീറ്റ് എന്നിങ്ങനെ നാല് നിർണായക കവലകളുടെ വികസനവും ഈ സമഗ്ര പദ്ധതിയിൽ ഉൾപ്പെടുന്നു.
കൂടാതെ, ഹെസ്സ സ്ട്രീറ്റിലെ പാതകളുടെ എണ്ണം ഓരോ ദിശയിലും രണ്ട് വരികളിൽ നിന്ന് നാല് വരികളായി ഇരട്ടിയാക്കുന്നതും ഉൾപ്പെടുന്നു, ഇതോടെ സ്ട്രീറ്റ് ശേഷിയിൽ 100 ശതമാനം വർദ്ധിക്കും. ഇതോടെ ഓരോ ദിശയിലും മണിക്കൂറിൽ 8,000 വാഹനങ്ങൾ വരെ ഉൾക്കൊള്ളും.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)