Posted By user Posted On

യുഎഇ; വലിയ വാഹനങ്ങൾക്ക്​ ഇന്നു​ മുതൽ നിയന്ത്രണം

അ​ബൂ​ദ​ബി​യി​ല്‍ ഈ ​മാ​സം ര​ണ്ടു മു​ത​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​കു​ന്ന ബ​സു​ക​ൾ​ക്കും പ്ര​വേ​ശി​ക്കു​ന്ന​തി​ന് താ​ല്‍ക്കാ​ലി​ക നി​യ​ന്ത്ര​ണം. അ​ബൂ​ദ​ബി പൊ​ലീ​സ് ആ​ന്‍ഡ് പ​ട്രോ​ള്‍ ഡ​യ​റ​ക്ട​റേ​റ്റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ശൈ​ഖ് സാ​യി​ദ് പാ​ലം, ശൈ​ഖ് ഖ​ലീ​ഫ പാ​ലം, മു​സ​ഫ പാ​ലം, അ​ല്‍ മ​ഖ്ത പാ​ലം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല​ട​ക്ക​മാ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് രാ​വി​ലെ ആ​റു മു​ത​ല്‍ ഉ​ച്ച​ക്ക് 12 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. അ​ഡ്‌​നോ​കി​ല്‍ അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര പെ​ട്രോ​ളി​യം എ​ക്‌​സി​ബി​ഷ​ന്‍ ആ​ന്‍ഡ് കോ​ണ്‍ഫ​റ​ന്‍സി​ന്‍റെ (അ​ഡി​പെ​ക് 2023) മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ നി​യ​ന്ത്ര​ണം. പൊ​തു ശു​ചീ​ക​ര​ണ ക​മ്പ​നി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ക്കും ച​ര​ക്കു​നീ​ക്ക വാ​ഹ​ന​ങ്ങ​ള്‍ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ലെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് പ​റ​ഞ്ഞു. ഗ​താ​ഗ​ത നി​യ​ന്ത്ര​ണം മി​ക​വു​റ്റ​താ​ക്കാ​ന്‍ സ്മാ​ര്‍ട്ട് ഗ​താ​ഗ​ത നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ട്രാ​ഫി​ക് പ​ട്രോ​ളു​ക​ളും എ​ല്ലാ പാ​ത​ക​ളി​ലും ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യി ട്രാ​ഫി​ക് ആ​ന്‍ഡ് പ​ട്രോ​ള്‍ ഡ​യ​റ​ക്ട​റേ​റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ മ​ഹ്മൂ​ദ് യൂ​സു​ഫ് അ​ല്‍ ബ​ലൂ​ഷി പ​റ​ഞ്ഞു. അ​ഡി​പെ​ക് 2023ല്‍ 2200​ലേ​റെ ക​മ്പ​നി​ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ പ്രാ​ദേ​ശി​ക​വും അ​ന്ത​ര്‍ദേ​ശീ​യ​വു​മാ​യി 54 പ്ര​മു​ഖ ഊ​ര്‍ജ ക​മ്പ​നി​ക​ളും ഉ​ള്‍പ്പെ​ടു​ന്നു​ണ്ട്. ആ​ഗോ​ള കാ​ലാ​വ​സ്ഥ, ഊ​ര്‍ജ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​നു​ള്ള മാ​ര്‍ഗ​ങ്ങ​ളും പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത​യും ഊ​ര്‍ജ പ​രി​വ​ര്‍ത്ത​ന​വും ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഡീ ​കാ​ര്‍ബ​ണൈ​സേ​ഷ​ന്‍ ശ്ര​മ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ ച​ര്‍ച്ച ചെ​യ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *