യുഎഇയിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ച്; രജിസ്ട്രേഷൻ ആരംഭിച്ചു
ദുബൈ: ഒരുമാസം നീണ്ടുനിൽക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചി (ഡി.എഫ്.സി) ൻറെ ഏഴാമത് എഡിഷനിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 28 മുതൽ നവംബർ 26വരെ നീണ്ടുനിൽക്കുന്ന ചലഞ്ചിൽ സ്വദേശികൾക്കും വിദേശികൾക്കും പങ്കെടുക്കാം. https://www.dubaifitnesschallenge.com/ എന്ന വെബ്ലിങ്കിൽ പ്രവേശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാം. .ഒരുമാസം നീണ്ടുനിൽക്കുന്ന 30 മിനിറ്റ് വ്യായാമത്തിന് ചെലവഴിക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്.ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ കിരീടവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2017ൽ ആരംഭിച്ച സംരംഭമാണിത്
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)