യുഎഇയിൽ മരൂഭൂമിയിൽ പൂച്ചകളെ കൂട്ടത്തോടെ ഉപേക്ഷിച്ചു; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
അബൂദബി: യുഎഇയിൽ മരൂഭൂമിയിൽ പൂച്ചകളെ കൂട്ടത്തോടെ ഉപേക്ഷിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അബൂദബിയിലെ അൽഫല മേഖലയിലാണ് 150ലധികം പൂച്ചകളെയും ചില നായ്ക്കളെയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണവും വെള്ളവുമില്ലാതെ കൊടുംചൂടിൽ ഇവയിൽ 62 എണ്ണം ചത്തു. 90 എണ്ണത്തിനെ രക്ഷിക്കാൻ കഴിഞ്ഞതായി മൃഗസ്നേഹികൾ പറഞ്ഞു. മൃഗങ്ങളുടെ ക്ഷേമത്തിനും അവകാശത്തിനുമായി പ്രവർത്തിക്കുന്ന ചില കൂട്ടായ്മകൾ ഇവയുടെ വിഡിയോയും ചിത്രങ്ങളും പുറത്തുവിട്ടതോടെയാണ് അബൂദബി നഗരസഭ ഗതാഗത വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)