യുഎഇയിൽ കള്ളപ്പണം തടയുന്നതിൽ വീഴ്ചവരുത്തിയ ധനകാര്യ സ്ഥാപനത്തിന് വൻതുക പിഴ
ദുബൈ: യുഎഇയിൽ കള്ളപ്പണം തടയുന്നതിൽ വീഴ്ചവരുത്തിയ ധനകാര്യ സ്ഥാപനത്തിന് വൻതുക പിഴ.17 ലക്ഷം ദിർഹത്തിലേറെ പിഴയടക്കാനാണ് ഉത്തരവ്.ദുബൈയിൽ പ്രവർത്തിക്കുന്ന ധനകാര്യ സേവന സ്ഥാപനമായ പീപ്പിളിനെതിരെയാണ് ഫിനാൻഷ്യൽ സർവിസസ് റെഗുലേറ്ററി അതോറിറ്റി വൻതുക പിഴ വിധിച്ചത്. മൊബൈൽ ആപ്പുകൾ വഴി പണമിടപാട് നടത്താൻ സൗകര്യമൊരുക്കുന്ന കമ്പനിയാണ് പീപ്പിൾ. അനധികൃത പണമിടപാട് തടയാൻ പീപ്പിൾ കമ്പനി സ്വീകരിച്ച നടപടികൾ അപര്യാപ്തമാണെന്നും നിർദേശങ്ങൾ മറികടന്നാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും അതോറിറ്റി വിലയിരുത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)