വിമാനത്താവളത്തില്‍ പരിശോധനക്കിടെ യുവതിയുടെ പെട്ടി തുറന്നപ്പോൾ ജിറാഫിന്റെ വിസർജ്യം; അമ്പരന്ന് അധികൃതർ
അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ പക്കല്‍ നിന്നും ജിറാഫിന്റെ വിസര്‍ജ്യം പിടികൂടി. വിമാനത്താവളത്തിലെ കാര്‍ഷിക വകുപ്പാണ് യുവതി കൊണ്ടുവന്ന വിചിത്ര വസ്തു ജിറാഫിന്റെ വിസര്‍ജ്യമാണെന്ന് കണ്ടെത്തിയത്. മിനിയാപോളി സെന്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് യാത്രക്കാരിയെ കസ്റ്റംസ് അധികൃതര്‍ തടഞ്ഞുവെച്ചത്. കെനിയയില്‍ നിന്നാണ് ജിറാഫിന്റെ കാഷ്ഠം കൊണ്ടുവന്നതെന്ന് യുവതി പറഞ്ഞു. കെനിയയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് തനിക്ക് ജിറാഫിന്റെ കാഷ്ഠം ലഭിച്ചതെന്നും യുവതി വെളിപ്പെടുത്തി. നെക്ലേസ് ഉണ്ടാക്കാനാണ് ജിറാഫിന്റെ കാഷ്ടം കൊണ്ടുവന്നതെന്നാണ് യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. നേരത്തെ കലമാനിന്റെ കാഷ്ഠവും യുവതി കൊണ്ടുവന്നിരുന്നു. ഇതും ആഭരണം നിര്‍മ്മിക്കാനാണെന്നായിരുന്നു യുവതി അവകാശപ്പെട്ടത്. പിടിച്ചെടുത്ത ജിറാഫിന്റെ വിസര്‍ജ്യം അഗ്രിക്കള്‍ച്ചറല്‍ ഡിസ്ട്രക്ഷന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് അണുനശീകരണം നടത്തി നശിപ്പിച്ച് കളഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)