തുണയായി മലയാളികൾ; രോഗിയായ പാക് സ്വദേശിയെ നാട്ടിലെത്തിച്ചു
ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയില്‍ മസ്തിഷ്കസംബന്ധമായ അസുഖംമൂലം മൂന്ന് വർഷത്തിലേറെയായി കഴിഞ്ഞിരുന്ന പാകിസ്താൻ സ്വദേശി നാടണഞ്ഞു. പാകിസ്താനിലെ സർഗോധ സ്വദേശിയായ സാഖിബ് ജാവേദാണ് (45) ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് സജ്ജാദ് നാട്ടികയുടെ സഹായത്താല്‍ നാട്ടിലേക്ക് പോയത്. വിസയോ പാസ്പോർട്ടോ മറ്റു രേഖകളോ ഇദ്ദേഹത്തിന് ഇല്ലായിരുന്നതായി സജ്ജാദ് നാട്ടിക പറഞ്ഞു. രോഗിക്ക് ഇടക്കിടെ ഫിറ്റ്സ് വരുന്നതും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. പാകിസ്താൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ രേഖകളും ശരിയാക്കി. ഏകദേശം പത്ത് ലക്ഷം ദിർഹത്തോളം വരുന്ന ഭീമമായ ആശുപത്രി ബിൽ അധികൃതരുമായി സംസാരിച്ച് ഒഴിവാക്കി കിട്ടിയതോടെ യാത്രക്കുള്ള വഴിതെളിയുകയായിരുന്നു. നാട്ടിൽ സ്ട്രെച്ചറിൽ കൊണ്ടുപോവാനുള്ള വൻ തുക ചാരിറ്റി സൊസൈറ്റിയുടെ സഹായത്തോടെ അടക്കുകയും ചെയ്തു. പി.ആർ.ഒ ഫയാസ് അഹമ്മദിന്റെ സഹായംകൂടി ലഭിച്ചതോടെ രേഖകൾ എളുപ്പത്തിലായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)