Posted By user Posted On

ദുബൈയിലെ പുതിയ ഇന്ത്യൻ കോൺസുൽ ജനറലായി സതീഷ് കുമാർ ശിവൻ ചുമതലയേറ്റു

ദുബൈ: ദുബൈയിലെ പുതിയ ഇന്ത്യൻ കോൺസുൽ ജനറലായി സതീഷ് കുമാർ ശിവൻ ചുമതലയേറ്റു. കോൺസുൽ ജനറലായിരുന്ന ഡോ. അമൻ പുരിക്ക് പുതിയ ചുമതല നൽകിയതിനെ തുടർന്നാണ് നിയമനം. 2005 ബാച്ച് ഇന്ത്യൻ ഫോറിൻ സർവിസ് ഉദ്യോഗസ്ഥനാണ് സതീഷ് കുമാർ ശിവൻ.

ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൽ (എം.ഇ.എ) ഡൽഹിയിൽ മൂന്ന് വർഷത്തിലേറെ പ്രവർത്തിച്ചിട്ടുണ്ട്. എം.ഇ.എയിൽ ജോയിന്റ് സെക്രട്ടറിയായാണ് അദ്ദേഹത്തിന്റെ അവസാന നിയമനം. നേരത്തെ ദക്ഷിണകൊറിയയിലെ സോളിൽ ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും വാഷിങ്ടൺ ഇന്ത്യൻ എംബസിയിൽ ഫസ്റ്റ് സെക്രട്ടറിയായും ദേശകാര്യ മന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

https://www.pravasiinfo.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *