മദ്യത്തിൽ മയക്കുമരുന്നിട്ട് നൽകി; യുവാവിന് നഷ്ടപ്പെട്ടത് 1.78 ലക്ഷം രൂപ, സ്വർണമാല, ഐഫോൺ
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയുടെ ചതിക്കുഴിയിൽ യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ. യുവതിയുമായി വീട്ടിലെത്തിയ യുവാവിന് യുവതി മദ്യത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകി യുവാവിന്‍റെ സ്വർണമാലയും ഐഫോണും ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളും കവർന്നു. ഈ കാർഡുകളിൽനിന്ന് 1.78 ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാമിൽ രോഹിത് ഗുപ്ത എന്നയാൾക്കാണ് പണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടത്. പായൽ എന്ന സാക്ഷിയെ ഡേറ്റിങ് ആപ്പിലൂടെയാണ് യുവാവ് പരിചയപ്പെട്ടത്. താൻ ഗുരഗ്രാമിലുണ്ടെന്നും ഒക്ടബോർ 1ന് കാണാമെന്നും യുവതി പറഞ്ഞു. അന്ന് രാത്രി 10 മണിയോടെ യുവതിയെ കാണുകയും വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇരുവരും ചേർന്ന് മദ്യം കഴിക്കുന്നതിനിടെ താൻ അറിയാതെ യുവതി മയക്കുമരുന്ന് ചേർത്ത് നൽകുകയായിരുന്നെന്ന് യുവാവിന്‍റെ പരാതിയിൽ പറയുന്നു. ഒക്ടോബർ മൂന്നിന് രാവിലെ മാത്രമാണ് യുവാവിന് ബോധം വന്നതത്രെ. അപ്പോഴാണ് സ്വർണമാലയും ഐഫോൺ 14 പ്രോയും ബാങ്ക് കാർഡുകളും നഷ്ടപ്പെട്ടത് മനസ്സിലായത്. പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും യുവതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)