യുഎഇയിലെ കടൽ തീരത്ത് 3,000 കിലോഗ്രാം ഭാരമുള്ള കൂറ്റൻ തിമിംഗലത്തിന്റെ ജഡം: കാഴ്ച കാണാൻ ജനക്കൂട്ടം
റാസൽഖൈമ ∙ റാസൽഖൈമ തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തി. അൽ ജസീറ അൽ ഹംറ ക്രീക്കിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെ പ്രാദേശിക മത്സ്യത്തൊഴിലാളി നുഖത്ത ഹുമൈദ് അൽ സാബിയാണ് 31 മീറ്റർ നീളമുള്ള തിമിംഗലത്തിന്റെ ജഡം കണ്ടത്. രാവിലെ മത്സ്യബന്ധനത്തിന് പോകവെയാണ് തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതെന്ന് അൽ സാബി പറഞ്ഞു. 31 മീറ്റർ വരെ നീളവും 3,000 കിലോഗ്രാം ഭാരവുമുള്ള “ബലീൻ” തിമിംഗലത്തിന്റെ ജഡം കാണാൻ ആളുകൾ കൂട്ടമായെത്തി. സ്വാഭാവികമായി ആയുസ്സ് തീർന്നതുകൊണ്ടോ, കപ്പലുമായുള്ള കൂട്ടിയിടിയോ, കൊലയാളി തിമിംഗലം വേട്ടയാടുകയോ ചെയ്തതിനാലാവാം തിമിംഗലം ചത്തതെന്നാണ് കരുതുന്നത്. അഴുകുന്നതിനാൽ രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായും വിവിധ മത്സ്യങ്ങൾ അതിനെ ഭക്ഷിക്കുന്നതായും അദ്ദേഹം പരഞ്ഞു. തിമിംഗലത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് പ്രാദേശിക മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഴുകിയ തിമിംഗലം ഒലിച്ചുപോകാതിരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ പ്രത്യേക സംഘത്തെ ഏകോപിപ്പിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)