പാസ്പോർട്ടിൽ ഒറ്റപ്പേര് മാത്രമെങ്കിൽ സ്വീകരിക്കില്ല; വീണ്ടും നിർദ്ദേശം
പാസ്പോർട്ടുകളിൽ ഒറ്റപ്പേര് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ സ്വീകരിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെൻറർ മുന്നറിയിപ്പ് നൽകി. പാസ്പോര്ട്ടില് സര് നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ ഏതെങ്കില് ഒരിടത്ത് മാത്രമാണ് പേര് രേഖപ്പെടുത്തിയതെങ്കില്‍ യാത്രാനുമതി ലഭിക്കില്ല. വിമാനക്കമ്പനികൾക്ക് നൽകിയ നിർദേശത്തിലാണ് ഇക്കാര്യം വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സര് നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ എവിടെയെങ്കിലും രണ്ട് പേരുണ്ടെങ്കിൽ പ്രവേശനാനുമതി ലഭിക്കും. ഗിവണ്‍ നെയിം എഴുതി സര് നെയിമിന്റെ സ്ഥാനത്ത് ഒന്നും രേഖപ്പെടുത്താതെയിരുന്നാലോ സര് നെയിം എഴുതി ഗിവണ്‍ നെയിം ചേർക്കാതിരുന്നാലോ യു.എ.ഇ പ്രവേശനം സാധ്യമാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ബോധവത്കരണം ലക്ഷ്യമാക്കിയാണ് വീണ്ടും നോട്ടീസ് ഇറക്കിയിരിക്കുന്നത്. അതേസമയം പാസ്പോർട്ടിലെ ഏതെങ്കിലും പേജിൽ രണ്ടാം പേര് പറഞ്ഞിട്ടുണ്ടെങ്കിൽ സ്വീകരിക്കും. യു.എ.ഇ റസിഡൻറ്സ് വിസയുള്ളവർക്ക് യാത്രക്ക് സിംഗ്ൾ പേരാകുന്നത് തടസ്സമാകില്ല. വിസിറ്റ് വിസയിൽ എത്തുന്നവർക്കാണ് ഇത് ബാധകമാകാറുള്ളത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)