Posted By user Posted On

യുഎഇയിൽ വൻലഹരിവേട്ട; പിടിച്ചെടുത്തത് 1.4 കോടി ദിർഹമിന്റെ മയക്കുമരുന്നുകൾ

ഷാ​ർ​ജ പൊ​ലീ​സി​ന്‍റെ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്​ സെ​ല്ലിന്റെ ശ്രമഫലമായി കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള രാ​ജ്യാ​ന്ത​ര ക്രി​മി​ന​ൽ​ സം​ഘ​ത്തി​ന്‍റെ ശ്ര​മം ത​ക​ർത്തു​. 1.4 കോ​ടി ദി​ർ​ഹം വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ളുമായി ഏ​ഷ്യ​ൻ, അ​റ​ബ്​ വം​ശ​ജ​രാ​യ സം​ഭ​വ​ത്തി​ൽ 32 പേരാണ് അ​റ​സ്റ്റി​ലാ​യ​ത്. അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ഷാ​ർ​ജ ​ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്​​ സെ​ൽ ‘മ​റ​നീ​ക്കു​ന്നു’ എ​ന്ന്​ പേ​രി​ട്ട്​ ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​​ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ബ​ന്ധ​മു​ള്ള ക്രി​മി​ന​ൽ സം​ഘ​ത്തെ വ​ല​യി​ലാ​ക്കി​യ​ത്. രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ​ ഷാ​ർ​ജ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്​​ വി​ഭാ​ഗം എ​മി​റേ​റ്റി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്ന​താ​യി ഡ​യ​റ​ക്ട​ർ കേ​ണ​ൽ മാ​ജി​ദ്​ അ​ൽ അ​സ്സാം പ​റ​ഞ്ഞു. ര​ണ്ട്​ സം​ഘ​ങ്ങ​ളാ​യാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ആ​ദ്യം അ​റ​സ്റ്റി​ലാ​യ സം​ഘ​ത്തി​ൽ നി​ന്ന്​ 50 കി​ലോ ഹ​ഷീ​ഷ്​ ഓ​യി​ൽ, 49 ലി​റ്റ​ർ ദ്രാ​വ​ക​രൂ​പ​ത്തി​ലു​ള്ള ക്രി​സ്റ്റ​ൽ മെ​ത്​ എ​ന്നി​വ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ്​ മ​റ്റൊ​രു സം​ഘം മ​റ്റൊ​രു എ​മി​റേ​റ്റി​ലെ ഗോ​ഡൗ​ണി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന്​ ശേ​ഖ​രി​ച്ചു​വ​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഈ ​ഗോ​ഡൗ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ​ 11,70,000 മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മാ​ന​സി​ക​രോ​ഗ ചി​കി​ത്സ​ക്ക്​ ഉ​​പ​യോ​ഗി​ക്കു​ന്ന ഗു​ളി​ക​ക​ളാ​ണ്​ ഇ​വി​ടെ നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള​വ​രാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​ക​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന​തെ​ന്നാ​ണ്​ പൊ​ലീ​സി​ന്​ ല​ഭി​ച്ച വി​വ​രം. മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നാ​യി ഇ​വ​ർ സ്വീ​ക​രി​ച്ചി​രു​ന്ന രീ​തി​ക​ളി​ൽ ആ​ദ്യ​ത്തേ​ത് രാ​ജ്യ​ത്തെ ക​സ്റ്റം​സ്​ ക്ലി​യ​റ​ൻ​സ്​ സേ​വ​ന ദാ​താ​ക്ക​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന കാ​റു​ക​ളു​ടെ ബോ​ഡി​യി​ൽ ദ്രാ​വ​ക രൂ​പ​ത്തി​ലാ​ക്കി​ ക്രി​സ്റ്റ​ർ മെ​ത്ത്​ ക​ട​ത്തു​ക​യാ​ണ്​ ര​ണ്ടാ​മ​ത്തെ രീ​തി. ഇ​ങ്ങ​നെ ശേ​ഖ​രി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ൾ മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ്​ പ​തി​വ്. ഇ​തി​നാ​യി ര​ഹ​സ്യ ഗോ​ഡൗ​ണു​ക​ളും സം​ഘം നി​ർ​മി​ച്ചി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 8004654 എ​ന്ന ന​മ്പ​റി​ലോ [email protected] ae എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ അ​റി​യി​ക്ക​ണ​മെ​ന്നും ഷാ​ർ​ജ പൊ​ലീ​സ്​ അ​ഭ്യ​ർ​ഥി​ച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

https://www.pravasiinfo.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *