യുഎഇയിൽ സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചാൽ പണികിട്ടും; വൻ പിഴയും ജയിൽ ശിക്ഷയും
ദുബായ്∙ സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചാൽ വൻ പിഴയും ജയിലും ഉൾപ്പെടെ കടുത്ത ശിക്ഷ. സർക്കാർ ഉദ്യോഗസ്ഥരെയോ പൊതു സേവനത്തിൽ ഏർപ്പെട്ട ജീവനക്കാരെയോ തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ 6 മാസവും തടസ്സപ്പെടുത്തിയാൽ ഒരുവർഷവുമാണ് തടവ്. സംഘം ചേർന്നോ മാരകായുധങ്ങൾ ഉപയോഗിച്ചോ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്താൽ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് ഒരു ലക്ഷം ദിർഹം പിഴയും ഒരു വർഷത്തിൽ കുറയാത്ത തടവും ഉണ്ടാവും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)