അവധിയാഘോഷം ഇനി അടിച്ചുപൊളിക്കാം: യുഎഇ ഗ്ലോബൽ വില്ലേജ് നാളെ മിഴിതുറക്കും
ദുബൈ: വിനോദത്തിൻറെയും വ്യാപാരത്തിൻറെയും സംഗമ ഗ്രാമമായ ദുബൈ ഗ്ലോബൽ വില്ലേജിൻറെ 28ാം സീസൺ ബുധനാഴ്ച ആരംഭിക്കും. പുതിയ ആകർഷണങ്ങളും വിനോദങ്ങളും ഉൾപ്പെടുത്തിയാണ് ഇത്തവണ ആഗോള ഗ്രാമം ആരാധകർക്കായി മിഴിതുറക്കുന്നത്. 2024 ഏപ്രിൽ 28 വരെയാണ് പുതിയ സീസൺ അരങ്ങേറുക. എല്ലാദിവസവും വൈകുന്നേരം നാലു മുതൽ അർധരാത്രിവരെയാണ് നഗരിയിലേക്ക് പ്രവേശനം അനുവദിക്കുക. വാരാന്ത്യങ്ങളിൽ പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കും.3,500 ലധികം ഷോപ്പിങ് ഔട്ട്ലെറ്റുകളും 250ലധികം റസ്റ്റാറൻറുകളും കഫേകളും സ്ട്രീറ്റ് ഫുഡ് കടകളും വില്ലേജിൽ ഒരുക്കും.പ്രവേശന ടിക്കറ്റ് നിരക്ക് 22.50 ദിർഹം മുതലാണ് ആരംഭിക്കുന്നത്. സീസൺ 28ന് രണ്ട് തരം ടിക്കറ്റുകളാണുള്ളത്. ആഴ്ചയിലെ ഏത് ദിവസവും സന്ദർശകർക്ക് ഉപയോഗിക്കാനുള്ള സൗകര്യം നൽകുന്ന ‘എനി ഡേ’ ടിക്കറ്റുകൾ ഇത്തവണയും ലഭ്യമാണ്.ഗ്ലോബൽ വില്ലേജ് ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ വാങ്ങുന്ന എൻട്രി ടിക്കറ്റുകൾക്ക് 10 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ചാരികളെ എത്തിക്കുന്നതിനായി ആർ.ടി.എ നാല് റൂട്ടുകളിൽ ബസ് സർവീസ് പുനരാരംഭിക്കും. ഓരോ മണിക്കൂർ ഇടവിട്ട് ബസ് സർവിസുണ്ടാകും. റാശിദിയ സ്റ്റേഷൻ, അൽ ഇത്തിഹാദ് സ്റ്റേഷൻ, അൽ ഗുബൈബ സ്റ്റേഷൻ, മാൾ ഓഫ് എമിറേറ്റ്സ് സ്റ്റേഷൻ എന്നിങ്ങനെ നാലു ബസ് സ്റ്റേഷനുകളിൽ നിന്നാണ് സർവിസ് ആരംഭിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)