അയൽരാജ്യത്ത് ഭൂചലനം: യു.എ.ഇയിലും പ്രകമ്പനം അനുഭവപ്പെട്ടു
ദുബൈ: ചൊവ്വാഴ്ച ഇറാനിലുണ്ടായ ഭൂചലനത്തിൻറെ പ്രകമ്പനം യു.എ.ഇയിലും അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. രാജ്യത്തിൻറെ വടക്കൻ മേഖലകളിലാണ് നേരിയ പ്രകമ്പനമുണ്ടായത്. എന്നാൽ, ഇത് രാജ്യത്തെ ഒട്ടും ബാധിച്ചിട്ടില്ല.ചൊവ്വാഴ്ച മൂന്നു തവണയാണ് ഇറാനിൽ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 8.59ന് 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ 9.10ന് 6.0 തീവ്രതയിൽ രണ്ടാമത്തെ ഭൂചലനമുണ്ടായി. ഉച്ചക്ക് 12.22നാണ് മൂന്നാമത്തെ ചലനം അനുഭവപ്പെട്ടത്. ഇതിനു തൊട്ടുപിന്നാലെയാണ് യു.എ.ഇയുടെ വടക്കൻ പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടത്. എല്ലാ വർഷവും യു.എ.ഇയിൽ മൂന്നു പ്രകമ്പനങ്ങൾ അനുഭവപ്പെടാറുണ്ടെങ്കിലും സജീവമായ ഭൂകമ്പ മേഖലയിലല്ല രാജ്യമെന്ന് എൻ.സി.എം വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)