യുഎഇയിൽ ലഭ്യമായ മരുന്നുകളുടെ വിവരങ്ങൾ വാട്സ്ആപ് വഴി അറിയാം; പുതിയ സംവിധാനം ഇങ്ങനെ
ദുബൈ: രാജ്യത്ത് ലഭ്യമായ മരുന്നുകളുടെ വിവരങ്ങൾ വാട്സ്ആപ് വഴി അറിയാനുള്ള സംവിധാനവുമായി യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം. 24 മണിക്കൂറും ലഭ്യമാകുന്ന സംവിധാനം ദുബൈ വേൾഡ് സെൻററിൽ നടക്കുന്ന ജൈടെക്സ് മേളയിലാണ് അധികൃതർ പരിചയപ്പെടുത്തിയത്.ഉപയോക്താക്കൾക്ക് രാജ്യത്ത് രജിസ്റ്റർ ചെയ്ത് ഏത് മരുന്നിനെ കുറിച്ചുമുള്ള വിവരങ്ങൾ വാട്സ്ആപ് വഴി അന്വേഷിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുന്നത്. മരുന്നിൻറെ പേര്, അടങ്ങിയ വസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽ ഫോം, രാജ്യത്ത് ലഭ്യമായ പാക്കേജ് സൈസ്, വില തുടങ്ങിയ വിവരങ്ങളെല്ലാം ഇതുവഴി ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)